സ്വിസ് ഓപ്പണിന് പിന്നാലെ കൊറിയൻ ഓപ്പണും നേടി ഇന്ത്യയുടെ സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം

ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ് ഫജർ അൽഫിയാൻ മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

Update: 2023-07-23 08:28 GMT

സാത്വിക് സായ്‌രാജ്- ചിരാഗ് ഷെട്ടി സഖ്യം 

സോൾ: കൊറിയൻ ഓപ്പൺ സൂപ്പർ 500 ഡബിള്‍സ് ബാഡ്മിന്റൺ കിരീടം സ്വന്തമാക്കി ഇന്ത്യയുടെ സാത്വിക് സായ്രാജ് രങ്കിറെഡ്ഡി-ചിരാഗ് റെഡ്ഡി സഖ്യം. ഫൈനലിൽ ഇന്തോനേഷ്യൻ ടോപ് സീഡ്, ഫജർ അൽഫിയാൻ- മുഹമ്മദ് റിയാൻ അർഡിയാന്റോ സഖ്യത്തെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ കിരീട നേട്ടം.

സ്‌കോർ: 17-21 21-13 21-14 . ആദ്യ ഗെയിം കൈവിട്ട ശേഷമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ ഐതിഹാസിക തിരിച്ചുവരവ്. ഈവർഷം നടന്ന ഇന്തോനേഷ്യൻ സൂപ്പറും സ്വിസ് ഓപ്പൺ സൂപ്പറും സഖ്യം സ്വന്തമാക്കിയിരുന്നു.

ചൈനയുടെ വെയ്കെംഗ് ലിയാങ്-വാങ് ചാങ് സഖ്യത്തെ തോൽപ്പിച്ചായിരുന്നു ഇന്ത്യൻ സംഘം ഫൈനലിലേക്ക് യോ​ഗ്യത നേടിയത്. നേരിട്ടുള്ള ​ഗെയിമുകൾക്കായിരുന്നു ഇന്ത്യൻ സഖ്യത്തിൻ്റെ ജയം. ആദ്യമായാണ് ലിയാങ്-വാങ് സംഘത്തെ ഇന്ത്യൻ സഖ്യം പരാജയപ്പെടുത്തിയിരുന്നത്.  

Advertising
Advertising

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News