ക്രിസ്റ്റ്യൻ എറിക്‌സണ് ഇനിയും ഫുട്ബോളില്‍ തുടരാന്‍ കഴിയുമോ? ഭാവിയെന്ത്..? നിയമവശം ഇങ്ങനെ

ഹൃദയസ്തംഭനമുണ്ടായ താരങ്ങള്‍ക്ക് പിന്നീട് മത്സരങ്ങളില്‍ നിന്ന് ഇറ്റലി വിലക്കേര്‍പ്പെടുത്തുമെന്ന് പ്രമുഖ കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്

Update: 2021-06-13 07:26 GMT
Advertising

ഫിൻലാൻഡിനെതിരെയുള്ള മത്സരത്തിനിടെ മൈതാനത്ത് കുഴഞ്ഞുവീണ ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സണിന്‍റെ ആരോ​ഗ്യനില തൃപ്തികരമാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുമ്പോഴും മറ്റൊരു ആശങ്ക ആരാധകരെ അലട്ടുകയാണ്. താരത്തിന്‍റെ ഫുട്ബോള്‍ ഭാവി കരിനിഴലിലായേക്കുമെന്നുള്ള ആശങ്കയാണ് ആരാധകരില്‍ ഇപ്പോള്‍ വേദന ഉളവാക്കുന്നത്.

ക്ലബ് ഫുട്ബോളില്‍ ഇറ്റാലിയന്‍ ക്ലബായ ഇന്‍റര്‍മിലാന്‍റെ മിഡ് ഫീല്‍ഡര്‍ കൂടിയായ എറിക്‌സണിന് ഇനി ജേഴ്സി അണിയാന്‍ കഴിയുമോ എന്ന ആശങ്കയാണ് വിവിധ കോണുകളിലുള്ള ആരാധകരെ അലട്ടുന്നത്. ക്രിസ്റ്റ്യൻ എറിക്സൻ വീണ്ടും ഫുട്ബോൾ കളിക്കാൻ സാധ്യതയില്ലെന്നും ഹൃദയസ്തംഭനമുണ്ടായാൽ താരങ്ങള്‍ക്ക് പിന്നീട് മത്സരങ്ങളില്‍ നിന്ന് ഇറ്റലി വിലക്കേര്‍പ്പെടുത്തുമെന്നും ആരോഗ്യവിദഗ്ദരും പ്രമുഖ കാർഡിയോളജിസ്റ്റുകളും അഭിപ്രായപ്പെടുന്നുണ്ട്. രാജ്യത്തെ നിയമവശങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ് വിദഗ്ധര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

യൂറോ കപ്പ് ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഫിൻലാൻഡിനെതിരെയുള്ള ആദ്യ പകുതി അവസാനിക്കാൻ മൂന്നു മിനിറ്റ് മാത്രം ശേഷിക്കെയാണ് ഡെന്മാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സൺ മൈതാനത്തില്‍ കുഴഞ്ഞുവീഴുന്നത്. സഹതാരം നൽകിയ ത്രോ കണക്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഗ്രൌണ്ടിന്‍റെ വലത്തേയറ്റത്തെ സൈഡ് ലൈനിന് അടുത്തേക്കായി ക്രിസ്റ്റ്യൻ എറിക്‌സൺ കുഴഞ്ഞ് വീഴുകയായിരുന്നു. ഫുട്‌ബോൾ ലോകത്തെ ഞെട്ടിച്ച സംഭവത്തിന് പിന്നാലെ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ ബോധ്യപ്പെട്ട റഫറി ആന്‍റണി ടെയ്‌ലർ കളി നിർത്തിവച്ച് വൈദ്യസഹായം ആവശ്യപ്പെട്ടു.  ആശുപത്രിയിലെത്തിച്ച എറിക്‌സൺ പിന്നീട് ആരോഗ്യനില വീണ്ടെടുത്തതായി ഡാനിഷ് ഫുട്‌ബോൾ അസോസിയേഷൻ അറിയിച്ചിട്ടുണ്ട്.

Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News