ഗുസ്തിയില്‍ സ്വര്‍ണവേട്ട; പൊന്‍താരങ്ങളായി രവി ദഹിയയും വിനേഷ് ഫോഗട്ടും

ഹാട്രിക് കോമൺവെൽത്ത് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരിയായിരിക്കുകയാണ് വിനേഷ് ഫോഗട്ട്

Update: 2022-08-06 17:47 GMT
Editor : Shaheer | By : Web Desk

ബിർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കിന്ന് സ്വർണവേട്ട. ഗുസ്തിതാരങ്ങളിലൂടെയാണ് രാജ്യം ഏറ്റവുമൊടുവിൽ സ്വർണം പിടിച്ചെടുത്തത്. പുരുഷ ഗുസ്തിയിൽ രവികുമാർ ദഹിയയിലൂടെ പത്താം സ്വർണം സ്വന്തമാക്കിയിനു പിന്നാലെ വനിതാ ഗുസ്തിയിൽ വിനേഷ് ഫോഗട്ടും രാജ്യത്തിന് മറ്റൊരു സ്വർണം സമ്മാനിച്ചു. ഗുസ്തിയിൽ മാത്രം അഞ്ചു സ്വർണ മെഡലാണ് ഇന്ത്യ നേടിയത്.

പുരുഷന്മാരുടെ ഫ്രീസ്റ്റൈൽ 57 കി.ഗ്രാം വിഭാഗത്തിലെ ഫൈനൽ മത്സരത്തിൽ നൈജീരിയയുടെ എബികെവെനിമോ വെൽസണെയാണ് രവി ദഹിയ മലർത്തിയടിച്ചത്. എല്ലാ മേഖലകളിലും സമഗ്രാധിപത്യത്തോടെയായിരുന്നു രവിയുടെ വിജയം. വനിതാ ഫ്രീസ്റ്റൈൽ 53 കി.ഗ്രാമിലാണ് വിനേഷ് ഫോഗട്ടിന്റെ വിജയം. ഹാട്രിക് കോമൺവെൽത്ത് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരി കൂടിയായിരിക്കുകയാണ് വിനേഷ്. കോമൺവെൽത്ത് ഗെയിംസിലും ഏഷ്യൻ ഗെയിംസിലും സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരവുമായി വിനേഷ്.

Advertising
Advertising

ടോക്യോ ഒളിംപിക്‌സിൽ വെള്ളി മെഡൽ ജേതാവ് കൂടിയാണ് രവികുമാർ ദഹിയ. 2019ലെ ലോക ചാംപ്യൻഷിപ്പിൽ വെങ്കലവും വിവിധ ഏഷ്യൻ ചാംപ്യൻഷിപ്പുകളിലായി മൂന്നു സ്വർണവും നേടിയിട്ടുണ്ട്. ബജ്രങ് പുനിയ, സാക്ഷി മാലിക്, ദീപക് പുനിയ എന്നിവരാണ് ഇത്തവണ ഗുസ്തിയിൽ ഇന്ത്യയ്ക്ക് സ്വർണം നേടിത്തന്ന മറ്റു താരങ്ങൾ.

ഒൻപതാം ദിനം ഇന്ത്യയ്ക്ക് മെഡൽകൊയ്ത്തിന്റെ ദിവസമായിരുന്നു. 10 കി.മീറ്റർ റേസ് വോക്കിൽ പ്രിയങ്ക ഗോസ്വാമിയുടെ വെള്ളിയിലൂടെയായിരുന്നു ഇന്നത്തെ തുടക്കം. പുരുഷന്മാരുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ അവിനാശ് സാബിളും വെള്ളി നേടി. വനിതാ ബോക്‌സിങ്ങിൽ ജെയ്‌സ്മിൻ ലംബോരിയയ്ക്ക് വെങ്കലം ലഭിച്ചു. സെമിഫൈനലിൽ ഇംഗ്ലണ്ട് താരത്തോട് തോറ്റു.

വനിതാ ഫ്രീസ്റ്റൈൽ 50 കി.ഗ്രാമിൽ പൂജ ഗെഹ്ലോട്ടിന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. നിഖാത് സരീൻ വനിതാ ബോക്‌സിങ് ഫൈനലിൽ കടന്നു. വനിതാ ക്രിക്കറ്റിലും ടേബിൾ ടെന്നീസ് മിക്‌സഡ് ഡബിൾസിലും ഇന്ത്യൻ സംഘങ്ങൾ ഫൈനലിൽ കടന്ന് മെഡലുറപ്പിച്ചിട്ടുണ്ട്.

Summary: Commonwealth Games 2022 Day 9: Ravi Kumar Dahiya And Vinesh Phogat win golds for India in Wrestling

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News