ബയോ ബബ്ൾ ലംഘിച്ച് ശ്രീലങ്കൻ കളിക്കാർ പൊതുസ്ഥലത്ത്: വിവാദം

കുശാൽ മെൻഡിസും നിറോഷൻ ഡിക്ക്‌വെല്ലയുമാണ് ബബിൾ ലംഘനം നടത്തി പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. ഇരുവരും മാസ്ക് പോലും അണിയാതെ പൊതുസ്ഥലത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

Update: 2021-06-28 10:52 GMT
Editor : rishad | By : Web Desk

ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പര തോറ്റമ്പിയതിന് പിന്നാലെ ശ്രീലങ്കന്‍ ക്രിക്കറ്റിനെ ചുറ്റിപ്പറ്റി മറ്റൊരു വിവാദവും. ഇംഗ്ലണ്ട് പര്യടനത്തിനെത്തിയ ശ്രീലങ്കൻ താരങ്ങൾ ബയോ ബബിൾ ലംഘിച്ചതാണ് പുതിയ വിവാദം. കുശാൽ മെൻഡിസും നിറോഷൻ ഡിക്ക്‌വെല്ലയുമാണ് ബബിൾ ലംഘനം നടത്തി പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടത്. ഇരുവരും മാസ്ക് പോലും അണിയാതെ പൊതുസ്ഥലത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍  പ്രചരിക്കുകയാണ്.

സംഭവത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് അന്വേഷണം പ്രഖ്യാപിച്ചു. ഡർഹാമിലാണ് നിലവിൽ ശ്രീലങ്കൻ ടീം അംഗങ്ങൾ ഉള്ളത്. ഹോട്ടലിൽ അല്ലാത്തൊരു സ്ഥലത്ത് ഇരുവരും ഇരിക്കുന്നതിന്റെ ദൃശ്യങ്ങളാണിപ്പോള്‍ പ്രചരിച്ചത്. സംഭവത്തെപ്പറ്റി അന്വേഷിക്കുമെന്നും ഇരുവരും ബയോ ബബിൾ ലംഘിച്ചോ എന്നതിനെപ്പറ്റി ഇതുവരെ വ്യക്തതയില്ലെന്നും ടീം മാനേജർ മനുജ കരിയപ്പെരുമ പറഞ്ഞു.

Advertising
Advertising

അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയും കൈവിട്ടതോടെ ശ്രീലങ്കൻ ക്രിക്കറ്റിൽ കടുത്ത പ്രതിസന്ധിയാണ്. നേരത്തെ ടീമിലും ക്യാമ്പിലുമുണ്ടായിരുന്ന പ്രതിസന്ധി ആരാധകർക്കിടയിലേക്കും എത്തിയിരിക്കുകയാണ്. ശ്രീലങ്കൻ ക്രിക്കറ്റിന്റെ കളികൾ ബഹിഷ്‌കരിക്കുമെന്നാണ് ആരാധകർ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെക്കുന്നത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 3-0ത്തിനായിരുന്നു ലങ്കയുടെ തോൽവി. 

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News