വെല്ലിങ്ടണിൽ അഭിഷേക് കൊടുങ്കാറ്റ്; കിവീസിനെ തരിപ്പണമാക്കി ഇന്ത്യക്ക് പരമ്പര

Update: 2026-10-27 10:28 GMT
Editor : safvan rashid | By : Sports Desk

വെല്ലിങ്ടൺ: ന്യൂസിലാൻഡിനെതിരായ മൂന്നാം ടി20 മത്സരത്തിൽ ചരിത്രവിജയവുമായി ഇന്ത്യ. വെല്ലിങ്ടണിൽ നടന്ന പോരാട്ടത്തിൽ ആതിഥേയർ ഉയർത്തിയ 199 റൺസ് വിജയലക്ഷ്യം ഇന്ത്യ വെറും 13.2 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 38 പന്തിൽ 113 റൺസ് അടിച്ചുകൂട്ടിയ ഓപ്പണർ അഭിഷേക് ശർമയുടെ സംഹാരതാണ്ഡവമാണ് ഇന്ത്യക്ക് ആധികാരിക ജയം സമ്മാനിച്ചത്. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ സ്വന്തമാക്കി (3-0).

കിവീസ് ബൗളർമാരെ നിലംതൊടാതെ പറപ്പിച്ച അഭിഷേക് 9 ഫോറുകളും 11 കൂറ്റൻ സിക്സറുകളുമടക്കമാണ് 113 റൺസ് വാരിയത്. താരത്തിന്റെ കരിയറിലെ നാലാമത്തെ ടി20 അന്താരാഷ്ട്ര സെഞ്ച്വറിയാണിത്.

Advertising
Advertising

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് ഓപ്പണർമാരായ അഭിഷേക് ശർമയും വൈഭവ് സൂര്യവംശിയും ചേർന്ന് സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. സഞ്ജു സാംസണെ മൂന്നാം നമ്പറിലേക്കിറക്കി ഇന്ത്യ

വെറും അഞ്ച് ഓവറിൽ ടീം സ്കോർ 100 കടന്നു. പവർപ്ലേയിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത് 118 റൺസാണ്. ടി20 അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിൽ ഒരു ടീം പവർപ്ലേയിൽ നേടുന്ന ഏറ്റവും ഉയർന്ന സ്കോറെന്ന റെക്കോർഡും ഇതോടെ ഇന്ത്യൻ സഖ്യം സ്വന്തം പേരിലാക്കി. വൈഭവ് 19 പന്തിൽ 45 റൺസെടുത്ത് പുറത്തായി.

തുടർന്നെത്തിയ സഞ്ജു സാംസൺ മികച്ച ഷോട്ടുകളുമായി കളംനിറഞ്ഞതോടെ (8-ാം ഓവറിൽ മാത്യൂ ഫിഷറെ തുടരെ അതിർത്തി കടത്തി ടീം സ്കോർ 150 കടത്തി) ഇന്ത്യയുടെ വിജയം അനായാസമായി. അഭിഷേകിന് പിന്നാലെ ശ്രേയസ് അയ്യർ മിച്ചൽ സാന്റ്നറുടെ പന്തിൽ ഗ്ലെൻ ഫിലിപ്സിന് ക്യാച്ച് നൽകി മടങ്ങിയെങ്കിലും നമൻ ധിർ ഫോറടിച്ച് 13.2 ഓവറിൽ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് 198 റൺസെടുത്തത്. 52 പന്തിൽ പുറത്താകാതെ 89 റൺസ് നേടിയ ഡാരിൽ മിച്ചലാണ് കിവീസിന് മികച്ച സ്കോർ സമ്മാനിച്ചത്. 

Tags:    

Writer - safvan rashid

Senior Content Writer

Editor - safvan rashid

Senior Content Writer

By - Sports Desk

contributor

Similar News