അർഷദീപ് അഫ്രീദിയെ കോപ്പിയടിക്കുന്നുവെന്ന് പാക് ആരാധകര്‍; ഇന്ത്യന്‍ ആരാധകരുടെ മറുപടി ഇങ്ങനെ

കഴിഞ്ഞ ദിവസം കൊല്‍ക്കത്തക്കെതിരെ മൂന്ന് വിക്കറ്റുകളുമായി അര്‍ഷദീപ് തകര്‍പ്പന്‍ പ്രകടനമാണ് പുറത്തെടുത്തത്

Update: 2023-04-02 10:42 GMT

കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ പഞ്ചാബിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചത് പേസ് ബോളര്‍ അര്‍ഷദീപ് സിങ്ങായിരുന്നു. മത്സരത്തില്‍ മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് അര്‍ഷദീപ് പിഴുതത്. തന്‍റെ ആദ്യ ഓവറിൽ തന്നെ അര്‍ഷദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയതോടെ കൊൽക്കത്ത പരുങ്ങലിലായി. കേവലം നാലു റൺസ് വിട്ടുകൊടുത്ത് മൻദീപ് സിംഗിന്റെയും അൻകുൽ റോയിയുടെയും വിക്കറ്റാണ് അർഷദീപ് ആദ്യ ഓവറില്‍ വീഴ്ത്തിയത്. 

തന്‍റെ വിക്കറ്റ് നേട്ടത്തിന് ശേഷം അര്‍ഷദീപ് നടത്തിയ ആഘോഷത്തെ ചൊല്ലി സോഷ്യല്‍ മീഡിയയില്‍ ഇന്ത്യന്‍ ആരാധകരും പാകിസ്താന്‍ ആരാധകരും തമ്മിലൊരു പോര് നടക്കുകയാണിപ്പോള്‍. പാക് ബോളര്‍ ഷഹീന്‍ അഫ്രീദിയുടെ ആഘോഷത്തിന് സമാനമായ രീതിയിലായിരുന്നു അര്‍ഷദീപിന്‍റെ ആഘോഷം. കൈയുയര്‍ത്തിയുള്ള താരത്തിന്‍റെ ആഘോഷം സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ വൈറലാവുകയും ചെയ്തു. 

Advertising
Advertising

അര്‍ഷദീപ് തന്‍റെ ഇഷ്ട താരമായ അഫ്രീദിയെ കോപ്പിയടിക്കുകയാണെന്ന് പറഞ്ഞാണ് പാക് ആരാധകര്‍ രംഗത്തെത്തിയത്. എന്നാല്‍ ഇന്ത്യന്‍ ആരാധകര്‍ വിട്ട് കൊടുക്കാന്‍ തയ്യാറായില്ല. അഫ്രീദിയല്ല അര്‍ഷദീപിന്‍റെ ഐഡലെന്നും അത് സഹീര്‍ ഖാനാണെന്നുമാണ് ഇന്ത്യന്‍ ആരാധകരുടെ മറുപടി. ഇതിനൊപ്പം സഹീര്‍ ഖാന്‍റെ വിക്കറ്റ് ആഘോഷങ്ങളും ഇന്ത്യന്‍ ആരാധകര്‍ പങ്കുവക്കുന്നുണ്ട്. 





Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News