നിർണായക മത്സരത്തിൽ ആസ്‌ട്രേലിയക്ക് തിരിച്ചടി: ആദം സാമ്പക്ക് കോവിഡ്‌

സാംപയ്ക്ക് പകരം ആഷ്ടന്‍ ആഗര്‍ ശ്രീലങ്കക്കെതിരായ പോരില്‍ അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തി

Update: 2022-10-25 11:59 GMT

സിഡ്നി: ടി20 ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ തോറ്റതിന് പിന്നാലെ ആസ്ട്രേലിയക്ക് മറ്റൊരു തിരിച്ചടി. ലെഗ് സ്പിന്നര്‍ ആദം സാംപയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. താരത്തിന് നേരിയ ലക്ഷണങ്ങളാണുള്ളത്.

സാംപയ്ക്ക് പകരം ആഷ്ടന്‍ ആഗര്‍ ശ്രീലങ്കക്കെതിരായ പോരില്‍ അന്തിമ ഇലവനില്‍ സ്ഥാനം കണ്ടെത്തി. കോവിഡ് സ്ഥിരീകരിച്ചെങ്കിലും താരത്തിന് ടീമില്‍ കളിക്കുന്നതിന് നിയമ പ്രശ്‌നങ്ങളൊന്നുമില്ല. ചില നിബന്ധനകള്‍ പാലിക്കണമെന്ന് മാത്രം.

ശ്രീലങ്കയ്‌ക്കെതിരേ അയര്‍ലന്‍ഡിന്റെ ഓള്‍റൗണ്ടര്‍ ജോര്‍ജ് ഡോക്ട്രെല്‍ കളിക്കാനിറങ്ങിയിരുന്നു. മത്സരത്തിനുമുമ്പ് നടത്തിയ പരിശോധനയില്‍ ഡോക്ട്രെല്‍ കോവിഡ് പോസിറ്റീവായിരുന്നു. മത്സരത്തില്‍ ഡോക്ട്രെല്‍ 16 പന്തില്‍ 14 റണ്‍സെടുക്കുകയും ചെയ്തു.

അതേസമയം ആസ്ട്രേലിയക്ക് ഇന്നത്തെ മത്സരത്തില്‍ ജയം അനിവാര്യമാണ്. മുന്നോട്ടുള്ള പ്രയാണത്തിന് നെറ്റ് റണ്‍റേറ്റും ബാധകമാണെന്നിരിക്കെ ഇന്ന് വലിയ മാര്‍ജിനില്‍ തന്നെ ആതിഥേയര്‍ക്ക് വിജയം അനിവാര്യം. മത്സരത്തിലേക്ക് വരികയാണെങ്കില്‍ ടോസ് നേടിയ ആസ്ട്രേലിയ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. പതിനൊന്ന് ഓവര്‍ പിന്നിടുമ്പോള്‍ ശ്രീലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെന്ന നിലയിലാണ്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News