രണ്ടാം ടി20യിൽ അഫ്ഗാനിസ്താന് വിജയം: പരമ്പര സമനിലയിൽ

എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചു.

Update: 2022-03-05 14:03 GMT

ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20യില്‍ അഫ്ഗാനിസ്താന് ജയം. എട്ട് വിക്കറ്റിനായിരുന്നു അഫ്ഗാനിസ്താന്റെ ജയം. ഇതോടെ രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയില്‍ കലാശിച്ചു. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനായിരുന്നു വിജയം. സ്‌കോര്‍: ബംഗ്ലാദേശ് 20 ഓവറില്‍ ഒന്‍പതിന് 115, അഫ്ഗാനിസ്താന്‍ 17.4 ഓവറില്‍ രണ്ടിന് 121. 

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിലാണ് 115 റൺസ് നേടിയത്. 45 റൺസെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീഴ്ത്തി അഫ്ഗാനിസ്താൻ ബംഗ്ലാദേശിനെ തുടക്കത്തിലെ തളർത്തിയിരുന്നു. എന്നാൽ മുഷ്ഫിഖുർ റഹീമും( 39) മഹ്‌മൂദുള്ളയും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനമാണ് ബംഗ്ലാദേശിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്. അഫ്ഗാനിസ്താനായി ഫസൽഹഖ് ഫാറൂഖി മൂന്ന് വിക്കറ്റ് വീഴ്ത്തി. അസ്മതുള്ളയും മൂന്ന് വിക്കറ്റെടുത്തു. മറുപടി ബാറ്റിങിൽ 174.4 ഓവറിൽ അഫ്ഗാനിസ്താൻ ലക്ഷ്യം മറികടന്നു.

വെറും രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തിയായിരുന്നു അഫ്ഗാനിസ്താൻ വിജയിച്ചത്. ഓപ്പണർ ഹസറത്തുള്ള സാസായ് 59 റൺസ് നേടി ടോപ് സ്‌കോററായി. ഉസ്മാൻ ഗനി 47 റൺസെടുത്തു. ആദ്യ വിക്കറ്റ് ടീം സ്‌കോർ നാലിൽ നിൽക്കെ വീണെങ്കിലും രണ്ടാം വിക്കറ്റിലെ കൂട്ടുകെട്ട് പൊളിക്കാൻ ബംഗ്ലാദേശ് ബൗളർമാർക്കായില്ല. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News