'നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ജയിച്ചേനെ': ബാറ്റർമാരെ കുറ്റപ്പെടുത്തി രാഹുൽ ദ്രാവിഡ്‌

മികച്ച രീതിയില്‍ ഇംഗ്ലണ്ട് കളിച്ചുവെന്നും അവര്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി

Update: 2022-07-05 14:29 GMT
Editor : rishad | By : Web Desk
Advertising

എഡ്ജ്ബാസ്റ്റണ്‍: ബാറ്റിങ് പരാജയപ്പെട്ടതാണ് ഇംഗ്ലണ്ടിനെതിരായ തോൽവിക്ക് കാരണമെന്ന് ടീം ഇന്ത്യ പരിശീലകൻ രാഹുൽദ്രാവിഡ്. മത്സരശേഷം നടന്ന പത്രസമ്മേളനത്തിലാണ് ബാറ്റിങിനെതിരെ രാഹുല്‍ ദ്രാവിഡ് രംഗത്ത് എത്തിയത്. ഇന്ത്യയെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് പരമ്പര സമനിലയിലാക്കിയത്(2-2).  മികച്ച രീതിയില്‍ ഇംഗ്ലണ്ട് കളിച്ചുവെന്നും അവര്‍ കൈയ്യടി അര്‍ഹിക്കുന്നുണ്ടെന്നും ദ്രാവിഡ് വ്യക്തമാക്കി. 

'രണ്ടാം ഇന്നിങ്‌സില്‍ നന്നായി ബാറ്റ് ചെയ്യാതിരുന്നതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്‌സില്‍ കരുത്തുറ്റ ബൗളിങ് പുറത്തെടുക്കാനും ടീം മറന്നു. റൂട്ടും ബെയര്‍‌സ്റ്റോയും മികച്ച കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അവരെ പുറത്താക്കാന്‍ രണ്ടോ മൂന്നോ അവസരം ലഭിച്ചു. പക്ഷേ അത് മുതലാക്കാനായില്ല. ബാറ്റര്‍മാര്‍ നന്നായി കളിച്ചിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നു'- ദ്രാവിഡ് പറഞ്ഞു. ജയിക്കാവുന്ന മത്സരമായിരുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി രണ്ട് ഇന്നിങ്‌സിലും മുഴുവന്‍ വിക്കറ്റ് വീഴ്ത്തിക്കൊണ്ട് ഇന്ത്യ മികച്ച വിജയങ്ങള്‍ നേടി. എന്നാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളായി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ടീമിന് സാധിക്കുന്നില്ല'. ദ്രാവിഡ് കൂട്ടിച്ചേര്‍ത്തു.

ജോ റൂട്ടും ജോണി ബെയർസ്റ്റോയും ചേര്‍ന്നാണ് ടീമിന് വമ്പന്‍ ജയം സമ്മാനിച്ചത്. ഇരുവരും സെഞ്ച്വറി നേടി. ഇരുവരെയും പുറത്താക്കാന്‍ ഇന്ത്യന്‍ പന്തേറുകാര്‍ക്കായില്ല. സെഞ്ചറി നേടിയ ജോ റൂട്ട് (173 പന്തിൽ 19 ഫോറും ഒരു സിക്സും അടക്കം 142 ), ജോണി ബെയർസ്റ്റോ (114 പന്തിൽ 15 ഫോറും ഒരു സിക്സും അടക്കം 114 ) എന്നിവരുടെ കിടിലന്‍ ബാറ്റിങായിരുന്നു. 109 റൺസിനു 3 വിക്കറ്റുകൾ വീണതോടെ ഒന്നിച്ച റൂട്ട്– ബെയർസ്റ്റോ സഖ്യം 4–ാം വിക്കറ്റിൽ 316 പന്തിൽ ചേർത്ത 269 റൺസാണ് ഇന്ത്യയുടെ സകല കണക്കുകൂട്ടലും തെറ്റിച്ചത്.  

ആദ്യ ഇന്നിങ്‌സില്‍ മികച്ച ലീഡ് നേടിയിട്ടാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. ഒരുഘട്ടത്തില്‍ ഇന്ത്യ അനായാസ വിജയം നേടുമെന്നാണ് ഏവരും കരുതിയത്. അവിടെ നിന്നാണ് വമ്പന്‍ തോല്‍വിയിലേക്ക് എത്തിയത്. 

Summary-Our Batting Has Not Been up to Scratch' - Rahul Dravid Highlights India's Mistakes at Edgbaston

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News