കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലപ്പത്തേക്ക് ബിനീഷ് കോടിയേരി

കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു

Update: 2022-11-15 13:13 GMT
Editor : rishad | By : Web Desk
Advertising

തിരുവനന്തപുരം: ബിനീഷ് കോടിയേരി ക്രിക്കറ്റ് ഭരണത്തിലേക്ക്. കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറിയായി ബിനീഷിനെ നിയമിച്ചു. നേരത്തെ തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹിയായിരുന്നു. ജയേഷ് ജോർജ് വീണ്ടും കെ.സി.എ.യിലേക്ക് തിരിച്ചെത്തി. പുതിയ പ്രസിഡന്റായാണ് നിയമനം. വിനോദ് കുമാറാണ് സെക്രട്ടറി. 

വിജയ്ഹസാരെ ട്രോഫി: ഗംഭീരപ്രകടനവുമായി രോഹൻ കുന്നുമ്മൽ; കേരളത്തിന് രണ്ടാം ജയം 

ചെന്നൈ: രോഹൻ കുന്നുമ്മൽ നേടിയ ഗംഭീര സെഞ്ച്വറിയുടെ ബലത്തിൽ വിജയ്ഹസാരെ ട്രോഫിയിൽ ഗോവയെ തകർത്ത് കേരളം. ടൂർണമെന്റിൽ കേരളത്തിന്റെ രണ്ടാം ജയമാണിത്. ഗോവ മുന്നോട്ടുവെച്ച 242 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കേരളം 38.1 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി ലക്ഷ്യം മറികടന്നു. 134 റൺസാണ് രോഹൻ നേടിയത്. 101 പന്തുകളിൽ നിന്നായിരുന്നു താരത്തിന്റെ മനോഹര ഇന്നിങ്സ്.

17 ഫോറും നാല് സിക്‌സറുകളും താരത്തിന്റെ ബാറ്റിൽ നിന്ന് പിറന്നു. ടി20 ശൈലിയിലായിരുന്നു രോഹന്റെ ബാറ്റിങ്. സച്ചിൻ തെണ്ടുൽക്കറുടെ മകൻ അർജുൻ അടങ്ങുന്ന ഗോവൻ ബൗളർമാരെ രോഹൻ കണക്കിന് പ്രഹരിച്ചു. 74 പന്തുകളിൽ നിന്നായിരുന്നു രോഹൻ 100 തികച്ചത്. രോഹന് കൂട്ടായി നായകൻ സച്ചിൻ ബേബി 51 റൺസ് നേടി. 22 റൺസ് നേടിയ വത്സൽ ആണ് മറ്റൊരു ടോപ് സ്‌കോറർ. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News