ബംഗ്ലാദേശ് താരം ഐപിഎല്ലിന്, പ്രതിഷേധവുമായി ബിജെപി

ഷാരൂഖ് ഖാൻ ഒറ്റുകാരനെന്ന് ബിജെപി നേതാവ്

Update: 2026-01-02 08:49 GMT

കൊൽക്കത്ത : ബംഗ്ലാദേശ് പേസർ മുസ്തഫിസുർ റഹമാനെ കൊൽക്കത്ത ടീമിലെടുത്തതിൽ പ്രതിഷേധവുമായി ബിജെപി രംഗത്ത്. മുസ്തഫിസുർ ഐപിഎല്ലിൽ പങ്കെടുക്കരുതെന്നും ടീമിന്റെ നല്ലതിന് വേണ്ടി കൊൽക്കത്ത താരത്തെ റിലീസ് ചെയ്യണമെന്നുമാണ് ശിവസേന നേതാവ് സഞ്ജയ് നിരുപമിന്റെ വാദം.

'രാജ്യം മുഴുവൻ ബംഗ്ലാദേശിനെതിരെ രോഷം പ്രക്ടിപ്പിക്കുമ്പോൾ, ബംഗ്ലാദേശുകാരുമായി അടുപ്പം കാണിക്കുന്നവരും അതെ കോപത്തിന് ഇരകളാകും. ഷാരൂഖ് ഖാന്റെ ടീമിൽ ഒരു ബംഗ്ലാദേശുകാരൻ ഉണ്ടെങ്കിൽ അയാളെ ഉടൻ ടീമിൽ നിന്നും പുറത്താക്കണം, അതായിരിക്കും അയാൾക്ക് നല്ലത്. രാജ്യത്തിന്റെ താൽപ്പര്യങ്ങൾ അപ്പോഴേ സംരക്ഷിക്കപ്പെടൂ' സഞ്ജയ് നിരുപം പറഞ്ഞു.

ഇതിനിടെ ടീം ഉടമയായ ഷാരൂഖ് ഖാൻ രാജ്യത്തിന്റെ ഒറ്റുകാരനെന്ന വാദവുമായി ബിജെപി നേതാവ് ജഗത്ഗുരു രാംഭദ്രചാരിയും രംഗത്തെത്തിയിരുന്നു. മിനി ലേലത്തിൽ 9.2 കോടിക്കാണ് കൊൽക്കത്ത താരത്തെ ടീമിലെടുക്കുന്നത്. താരത്തെ ടീമിലെടുത്തതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലും നിരവധി പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News