ക്രിക്കറ്റ് ലോകകപ്പിൽ റാഷ്ഫോഡിനെ അനുകരിച്ച് ബുംറ; പങ്കുവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

അഫ്ഗാൻ ബാറ്ററുടെ പോരായ്മ മനസിലാക്കിയുള്ള ബുദ്ധിപരമായ നീക്കമായിരുന്നു ബുംറയുടെത്‌

Update: 2023-10-12 06:17 GMT
ജസ്പ്രീത് ബുംറ- മാര്‍ക്കസ് റാഷ്ഫോര്‍ഡ്

ന്യൂഡൽഹി: ഇംഗ്ലണ്ടിന്റെ മാഞ്ചെസ്റ്റര്‍ യുണൈറ്റഡ് സൂപ്പര്‍ താരം റാഷ്‌ഫോർഡിന്റെ ആഘോഷം അനുകരിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. അഫ്ഗാനിസ്താനെതിരായ മത്സരത്തിലാണ് താരം റാഷ്‌ഫോര്‍ഡിന്റെ ശൈലിയില്‍ വിക്കറ്റ് നേട്ടം ആഘോഷിച്ചത്. വീഡിയോ വൈറലാകുകയും ചെയ്തു.

മികച്ച രീതിയിൽ ബാറ്റ് ചെയ്യുകയായിരുന്ന അഫ്ഗാന്‍ ഓപ്പണര്‍ ഇബ്രാഹിം സദ്രാനെയാണ് ബുംറ മികച്ച പന്തിലൂടെ പുറത്താക്കിയത്. ഏഴാം ഓവറിലായിരുന്നു വിക്കറ്റ്.  ഓഫ് സ്റ്റമ്പിനു പുറത്ത് പിച്ചുചെയ്ത പന്ത് അകത്തേക്ക് ചെറുതായി സീം ചെയ്തു. അതില്‍ ബാറ്റ് വെച്ചതോടെ എഡ്ജെടുത്ത് വിക്കറ്റ് കീപ്പര്‍ രാഹുലിന്റെ കൈകളില്‍. 22 റണ്‍സാണ് സദ്രാന്‍ നേടിയത്. 

Advertising
Advertising

ആ കാഴ്ചകണ്ട ബുംറ തന്റെ തലയില്‍ ചൂണ്ടുവിരല്‍ അമര്‍ത്തി... 'എങ്ങനെയുണ്ട് ബുദ്ധി' എന്ന അര്‍ഥത്തില്‍. ഇത്തരത്തിലുള്ള പന്തുകളിൽ കളിക്കാൻ സദ്രാൻ പ്രയാസപ്പെടുന്നത് കണ്ടായിരുന്നു ബുംറയുടെ ബുദ്ധിപരമായ നീക്കം. തന്ത്രം ഫലം കാണുകയും ചെയ്തു. ഇതാണ് മാഞ്ചെസ്റ്റര്‍ യുണൈറ്റഡിന്റെ ഫുട്ബോളര്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ് ശൈലിയില്‍ ആഘോഷിച്ചത്. ഈ ചിത്രം ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി.

ബുംറയുടെയും റാഷ്‌ഫോര്‍ഡിന്റെയും ചിത്രങ്ങള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗും മാഞ്ചെസ്റ്റര്‍ യുണൈറ്റഡും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. മത്സരത്തില്‍ മികച്ച പ്രകടനമാണ് ബുംറ കാഴ്ചവെച്ചത്. 10 ഓവറില്‍ വെറും 39 റണ്‍സ് മാത്രം വിട്ടുനല്‍കി നാലുവിക്കറ്റാണ് താരം വീഴ്ത്തിയത്.



Full View

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News