'ഇങ്ങോട്ട് വാ നിന്നെ ക്യാച്ച് എടുക്കാൻ പഠിപ്പിക്കാം'; ഹസൻ അലിയോട് പാക് ആരാധകൻ

സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് കാണികളിലൊരാൾ ഹസൻ അലിക്ക് നേരെ തിരിഞ്ഞത്.

Update: 2024-01-10 02:51 GMT

സിഡ്‌നി: തന്റെ ക്യാച്ചിങ് പ്രാപ്തിയെ പരിഹസിച്ച ആരാധകന് അതേനാണയത്തിൽ മറുപടി കൊടുത്ത് പാക് ക്രിക്കറ്റർ ഹസൻ അലി. അടുത്തിടെ സമാപിച്ച പാകിസ്താൻ- ആസ്‌ട്രേലിയ മത്സരത്തിലാണ് ക്രിക്കറ്റ് ലോകത്ത് വൈറലായ സംഭവം അരങ്ങേറിയത്.

പരമ്പര ആസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. സിഡ്‌നിയിൽ നടന്ന മൂന്നാം ടെസ്റ്റിന് ശേഷമാണ് കാണികളിലൊരാൾ ഹസൻ അലിക്ക് നേരെ തിരിഞ്ഞത്. ഇങ്ങോട്ട് വാ നിന്നെ ഞാൻ ക്യാച്ച് എടുക്കാൻ പഠിപ്പിക്കാം എന്നായിരുന്നു കമന്റ്. മത്സര ശേഷം നടന്ന സമ്മാനദാന ചടങ്ങിന് ശേഷമാണ് ഹസന്‍ അലിയെ ചൊടിപ്പിച്ച കമന്റ് വന്നത്. 

Advertising
Advertising

ഇതിന്റെ വീഡിയോ വൈറലായി. ആരാധകന്റെ പെരുമാറ്റം ഹസൻ അലിക്ക് ഇഷ്ടമായില്ല. ചോദ്യം വന്ന ഭാഗത്തേക്ക് വന്ന്, ആരാണ് എന്നെ ക്യാച്ച് എടുക്കാൻ പഠിപ്പിക്കുക എന്ന് ഹസൻ അലി ചോദിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം പാകിസ്താൻ ഒരിക്കൽ കൂടി ആസ്‌ട്രേലിയൻ മണ്ണിൽ പരാജയം അറിഞ്ഞാണ് മടങ്ങുന്നത്. 1995ന് ശേഷം ആസ്‌ട്രേലിയയിൽ നിന്ന് വിജയിക്കാൻ പാകിസ്താനായിട്ടില്ല.

പാറ്റ് കമ്മിൻസിന്റെയും മിച്ചൽ സ്റ്റാർക്കിന്റെയും തീപ്പന്തുകൾക്ക് മുന്നിൽ പാകിസ്താൻ അടപടലം വീഴുകയായിരുന്നു. മൂന്നാം ടെസ്റ്റിൽ പാകിസ്താൻ, വിജയപ്രതീക്ഷ നൽകിയെങ്കിലും പിന്നെ വീണു.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News