ടി20 ക്രിക്കറ്റിലും ഡബിൾ സെഞ്ച്വറി! കണ്ണുവെച്ച് ഐ.പി.എൽ ഫ്രാഞ്ചൈസികൾ

ക്രിസ് ഗെയിലിനും ആരോണ്‍ ഫിഞ്ചിനും സാധിക്കാതെ പോയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് സുബോധ് ഭാട്ടി എന്ന ഡല്‍ഹിക്കാരന്‍.

Update: 2021-07-05 05:11 GMT
Editor : rishad | By : Web Desk

ക്രിസ് ഗെയിലിനും ആരോണ്‍ ഫിഞ്ചിനും സാധിക്കാതെ പോയൊരു റെക്കോര്‍ഡ് നേടിയിരിക്കുകയാണ് സുബോധ് ഭാട്ടി എന്ന ഡല്‍ഹിക്കാരന്‍. രഞ്ജി ട്രോഫിയില്‍ കളിക്കുന്ന സുബോധ് ഭാട്ടി ഒരു ടി20 ക്ലബ്ബ് ടൂര്‍ണമെന്റിലായിരുന്നു ഇരട്ട സെഞ്ച്വറിയെന്നെ നേട്ടം സ്വന്തം പേരിലാക്കിയത്. എന്നാല്‍ അംഗീകൃത മത്സരമല്ലാത്തതിനാല്‍ ഭാട്ടിയുടേത്  'റെക്കോര്‍ഡ് ബുക്കില്‍' ഇടം നേടാനാവില്ല.

കളിയില്‍ വെറും 79 ബോളില്‍ താരം വാരിക്കൂട്ടിയത് 205 റണ്‍സായിരുന്നു. 17 വീതം ബൗണ്ടറികളും സിക്‌സറുകളും ഭാട്ടിയുടെ ബാറ്റില്‍ നിന്ന് പിറന്നു. ഡല്‍ഹി ഇലവന്‍ ന്യൂയും സിംബയും തമ്മിലായിരുന്നു മല്‍സരം. കളിയില്‍ ഡല്‍ഹി ഇലവനു വേണ്ടിയാണ് ഭാട്ടി കളിച്ചത്. ഭാട്ടിയുടെ തകര്‍പ്പന്‍ ബാറ്റിങ് മികവില്‍ ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി നേടിയത് 20 ഓവറില്‍ 256 റണ്‍സെന്ന വമ്പന്‍ സ്കോര്‍.

Advertising
Advertising

ആഭ്യന്തര ക്രിക്കറ്റില്‍ ഡല്‍ഹിക്കു വേണ്ടി നേരത്തേ തന്നെ ബാറ്റിങില്‍ പല മികച്ച പ്രകടനങ്ങള്‍ നടത്താന്‍ ഭാട്ടിക്കായിരുന്നു. വരുന്ന ഐപിഎല്‍ ലേലത്തില്‍ ഭാട്ടിയുടെ വില കൂടിയേക്കും. താരത്തെ ഇപ്പോള്‍ തന്നെ നോട്ടമിട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. 

ക്രിസ് ഗെയിലിന്റെ പേരിലാണ് ടി20യിലെ ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലില്‍ ബംഗളൂരു താരമായിരുന്ന ക്രിസ് ഗെയില്‍ പൂനെ വാരിയേഴ്‌സിനെതിരെയായിരുന്നു 175 റണ്‍സ് നേടിയത്. അന്തരാഷ്ട്ര മത്സരങ്ങളില്‍ 172 റണ്‍സുമായി ആസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ചാണ് ഒന്നാം സ്ഥാനത്ത്. സിംബാബ്‌വെക്കെതിരെയായിരുന്നു ഫിഞ്ചിന്റെ വിളയാട്ടം.

Tags:    

Editor - rishad

contributor

By - Web Desk

contributor

Similar News