വീണ്ടും ധോണി, ഇത്തവണ ആകാശത്ത്: ചോക്ലേറ്റുകളുമായി എയർഹോസ്റ്റസ്

ഇക്കഴിഞ്ഞ ഐ.പി.എൽ കിരീടം കൂടി നേടിയതോടെ ധോണി ക്രിക്കറ്റിന് ഇപ്പോഴും വേണ്ടപ്പെട്ടവനാണ്

Update: 2023-06-25 14:45 GMT
എം.എസ് ധോണി- എയര്‍ഹോസ്റ്റസ് 

റാഞ്ചി: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും ധോണി ഇപ്പോഴും സൂപ്പർസ്റ്റാറാണ്. ധോണിയുടെ ഓരോ ചലനങ്ങളും ഒപ്പിയെടുക്കാൻ ക്യാമറക്കണ്ണുകളുണ്ടാകും. ഇക്കഴിഞ്ഞ ഐ.പി.എൽ കിരീടം കൂടി നേടിയതോടെ ധോണി ക്രിക്കറ്റിന് ഇപ്പോഴും വേണ്ടപ്പെട്ടവനാണ്. ധോണിയുടെ പുതിയ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വിമാനത്തിൽ നിന്നുള്ളതാണ് വീഡിയോ.

ഭാര്യ സാക്ഷിക്കൊപ്പം ധോണി ഇരിക്കുന്നതും എയർഹോസ്റ്റസ് ചോക്ലേറ്റുകളുമായി അദ്ദേഹത്തിന്റെ അടുത്തേക്ക് പോകുന്നതുമാണ് വീഡിയോയിലുള്ളത്. ഒരു ട്രേ നിറയെ ചോക്ലേറ്റുകളുമായി ധോണിയുടെ അടുത്തേക്ക് പോകുന്ന എയർഹോസ്റ്റസിന്റെ അടുക്കൽ നിന്ന് ഒരു പാക്കറ്റ് ഈത്തപ്പഴമാണ് ധോണി എടുക്കുന്നത്. വീണ്ടും എടുക്കാൻ ആവശ്യപ്പെട്ടപ്പോൾ സ്‌നേഹപൂർവം നിരസിക്കുന്നതും വീഡിയോയിൽ കാണാം. രസകരമായ കമന്റുകളുമായി വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമായി.

Advertising
Advertising

ധോണി തന്റെ ഫോണിൽ കാൻഡിക്രഷ് കളിക്കുന്നതായാണ് കാണുന്നത്. ഇതാണ് ഒരാൾ രേഖപ്പെടുന്നത്. ഇതോടെ കാൻഡിക്രഷ് ഡൗൺലോഡുകൾ കൂടുമെന്നാണ് ഒരാൾ അഭിപ്രായപ്പെടുന്നത്. ഈത്തപ്പഴമല്ലാതെ വേറെ എന്താണ് ഒരു കായിക താരം തെരഞ്ഞെടുക്കുക എന്നായിരുന്നു ഒരാളുടെ കമന്റ്. അതേസമയം 1983ലെ ലോകകപ്പ് വിജയത്തിന്റെ 40ാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ജനത. ഇന്ത്യയുടെ രണ്ടാം ലോകകപ്പ് മഹേന്ദ്ര സിങ് ധോണിയുടെ നായകത്വത്തിലൂടെയായിരുന്നു. ഇതും ആളുകൾ രേഖപ്പെടുത്തുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News