ഐപിഎല്ലിൽ നിന്ന് എപ്പോൾ വിരമിക്കും ? ധോണിയുടെ മറുപടി ഇങ്ങനെ

ധോണി പ്രകടിപ്പിക്കാറുള്ള അപ്രവചനീയതയും ഈ പ്രസ്താവനയിലൂടെ ധോണി ബാക്കിവെച്ചിട്ടുണ്ട്.

Update: 2021-11-21 07:00 GMT
Editor : Nidhin | By : Web Desk

2021 ഐപിഎൽ കിരീടം ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഷെൽഫിലെത്തിയത് മുതൽ ക്രിക്കറ്റ് ആരാധകർ ചോദിക്കുന്ന ചോദ്യമാണ് എം.എസ് ധോണി ഐപിഎല്ലിൽ നിന്ന് വിരമിക്കുന്നുണ്ടോ എന്നത്. കഴിഞ്ഞ ഐപിഎൽ ഫൈനലിന്റെ കിരീടം സമ്മാനിച്ച ശേഷം കമന്റേന്റർമാർ ധോണിയോട് ആ ചോദ്യം ചോദിച്ചതുമാണ്. അന്ന് പക്ഷേ ധോണി അതിന് വ്യക്തമായ ഉത്തരം നൽകിയില്ല. ഇപ്പോൾ ആ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് ധോണി.

'' ഞാൻ എപ്പോഴു എന്റെ ക്രിക്കറ്റ് ജീവിതം പ്ലാൻ ചെയ്തിരുന്നു, അതനുസരിച്ച് ഇന്ത്യയിലെ എന്റെ അവസാനം റാഞ്ചിയിലായിരുന്നു. അതുകൊണ്ട് എന്റെ അവസാന ട്വന്റി-20 ചെന്നൈയിലായിരിക്കും'' ധോണിയുടെ ഈ പ്രഖ്യാപനം കരഘോഷത്തോടെയാണ് സദസ് സ്വീകരിച്ചത്. കഴിഞ്ഞ ഐപിഎൽ ഫൈനൽ നടന്നത് യുഎഇയിലായിരുന്നു.

Advertising
Advertising

ആരാധകർക്ക് ആവേശം നൽകുന്ന ഒരു കാര്യം കൂടി ധോണി കൂട്ടിച്ചേർത്തു. '' എന്റെ അവസാന മത്സരം ചിലപ്പോൾ അടുത്ത വർഷമാകാം, അല്ലെങ്കിൽ അഞ്ച് വർഷം കഴിഞ്ഞുമാകാം''.

വിരമിക്കൽ തീരുമാനം പെട്ടെന്ന് എടുക്കില്ലെന്നായിരുന്നു ധോണിയുടെ മറ്റൊരു പ്രഖ്യാപനം.

'' ആ തീരുമാനമെടുക്കാൻ ഇനിയും സമയമുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. ഐപിഎൽ 2022 നടക്കുന്നത് ഏപ്രിലിലാണ് ഇപ്പോൾ നവംബർ മാസമായതേയുള്ളൂ'' ധോണി പ്രകടിപ്പിക്കാറുള്ള അപ്രവചീനതയും ഈ പ്രസ്താവനയിലൂടെ ധോണി ബാക്കിവെച്ചിട്ടുണ്ട്.

ചെന്നൈയിൽ നടന്ന ചെന്നൈ സൂപ്പർ കിങ്‌സിന്റെ ഒരു ചടങ്ങിലായിരുന്നു ധോണിയുടെ മറുപടി.

Full View

Tags:    

Writer - Nidhin

contributor

Editor - Nidhin

contributor

By - Web Desk

contributor

Similar News