വെളുത്ത കുഞ്ഞന്‍ കുതിരക്ക് പിന്നില്‍ പാഞ്ഞ് ധോണി; ക്യാപ്റ്റന്‍ കൂളിന്‍റെ ഓട്ടം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ഷെട്ലാൻഡ് പൊനി എന്നറിയപ്പെടുന്ന വിഭാ​ഗത്തിലുള്ള കുഞ്ഞൻ കുതിരയാണിത്

Update: 2021-06-13 16:26 GMT
Editor : Roshin | By : Web Desk

അന്താരാഷ്ട്ര കിക്കറ്റില്‍ നിന്നും വിരമിച്ച് കുറച്ചായെങ്കിലും സോഷ്യല്‍ മീഡിയയില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ഇപ്പോഴും വൈറലാണ്. സ്വന്തം ഫാമില്‍ ഒരു ചെറിയ വെള്ള കുതിരക്ക് പിന്നാലെ ഓടുന്ന മഹേന്ദ്ര സിങ് ധോണിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍റിങ്. ഭാര്യ സാക്ഷി സിങ് ധോണിയുടെ പേജിലൂടെയാണ് വീഡിയോ പുറത്ത് വന്നത്.

വെള്ള നിറത്തിലുള്ള കുഞ്ഞന്‍ കുതിരക്ക് പിറകെ ധോണി ഓടുന്ന വീഡിയോ കണ്ടത് അഞ്ച് ലക്ഷത്തിലധികം പേരാണ്. ഷെട്ലാൻഡ് പൊനി എന്നറിയപ്പെടുന്ന വിഭാ​ഗത്തിലുള്ള കുഞ്ഞൻ കുതിരയാണിത്. വളർത്തു മൃഗങ്ങളോടും വാഹനങ്ങളോടുമുള്ള ധോണിയുടെ പ്രിയം ഏറെ പ്രശസ്തമാണ്. ധോണിക്ക് ഇതിനകം ഒരു ബെൽജിയം മാലിനോയിസ്, ഒരു വെളുത്ത ഹസ്കി, 4 ജർമൻ ഷെപ്പേർഡ് എന്നിവയുണ്ട്. പിന്നാലെയാണ് കുതിരകളേയും ഫാമിലെത്തിച്ചത്.

Advertising
Advertising

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി ഐ.പി.എല്ലില്‍ തന്‍റെ സാന്നിധ്യം അവസാനിപ്പിച്ചിട്ടില്ല. നിലവില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്‍റെ നായകനാണ് താരം. പതിനാലാം ഐ.പി.എല്ലില്‍ ധോണിയുടെ സി.എസ്.കെ മികച്ച ഫോമില്‍ തുടരുമ്പോഴാണ് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് സീസണ്‍ താല്‍കാലികമായി നിര്‍ത്തിവെച്ചത്. പകുതിയെത്തി മുടങ്ങിയ സീസണിന്‍റെ ബാക്കി ഭാഗം യു.എ.ഇയില്‍വെച്ച് സെപ്തംബറില്‍ നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചിരിക്കുകയാണ്.

Tags:    

Editor - Roshin

contributor

By - Web Desk

contributor

Similar News