"ആ കളിക്കാരനെ നിങ്ങള്‍ നശിപ്പിക്കരുത്" രോഹിതിനെതിരെ രൂക്ഷ വിമർശനവുമായി മുൻ ഇന്ത്യൻ താരം

"ഇനിയും അയാളെ നിങ്ങള്‍ പരീക്ഷിച്ചാല്‍ അയാളുടെ ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെടും"

Update: 2022-08-02 14:43 GMT
Advertising

വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ യാദവിനെ ഓപ്പണറാക്കിയ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരവും ടീം സെലക്ടറുമായിരുന്ന കൃഷ്ണമാചാരി ശ്രീകാന്ത്. വെസ്റ്റിന്‍ഡീസിനെതിരായ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ഇന്നിങ്സ് ഓപ്പണ്‍ ചെയ്ത സൂര്യകുമാര്‍ രണ്ട് മത്സരങ്ങളിലും നിറം മങ്ങിയിരുന്നു. ആദ്യ മത്സരത്തില്‍ 16 പന്തില്‍ 24 റണ്‍സ് നേടിയ താരത്തിന് രണ്ടാം മത്സരത്തില്‍ ആകെ 11  റണ്‍സാണ് നേടാനായത്. 

"നാലാം നമ്പറിൽ സൂര്യകുമാർ യാദവ് ഒരു മികച്ച കളിക്കാരനാണ്. അദ്ദേഹം ആ പൊസിഷനിൽ തന്നെയാണ് ഇറങ്ങേണ്ടത്. വീണ്ടും വീണ്ടും എന്തിനാണ് അദ്ദേഹത്തെ കൊണ്ട് ഓപ്പൺ ചെയ്യിക്കുന്നത്. ശ്രേയസ് അയ്യറെ ടീമിൽ നിന്ന് പുറത്താക്കി ഇഷാൻ കിഷന് അവസരം കൊടുക്കൂ..സൂര്യകുമാർ യാദവിനെ പോലെ ഒരു കളിക്കാരനെ നിങ്ങൾ ഒരിക്കലും നശിപ്പിച്ചു കളയരുത്. ഇനിയും ഓപ്പണറായി ഇറങ്ങി അയാൾ പരാജയപ്പെട്ടാൽ അയാളുടെ ആത്മവിശ്വാസം മുഴുവൻ നഷ്ടപ്പെടും. ക്രിക്കറ്റ് ആത്മവിശ്വാസത്തിന്‍റെ കളിയാണ് അത് മറന്നു പോവരുത്"- ശ്രീകാന്ത് പറഞ്ഞു.

നേരത്തേ സൂര്യകുമാറിനെ ഓപ്പണറാക്കിയ തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരമായ മുഹമ്മദ് കൈഫും രംഗത്ത് വന്നിരുന്നു. 



Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News