ഐ.പി.എല്ലിൽ ആദ്യം; രാജസ്ഥാൻ റോയൽസ്-പഞ്ചാബ് കിങ്സ് മത്സരം ചരിത്രമാകും

അസമിലെ ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഐ.പി.എൽ. ആദ്യമായാണ് അസമിലേക്ക് ഐ.പി.എൽ എത്തുന്നത്.

Update: 2023-04-05 03:14 GMT
ഗുവാഹത്തിയില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം അംഗങ്ങള്‍ പരിശീലനത്തില്‍

ഗുവാഹത്തി: ഐ.പി.എല്ലിൽ പഞ്ചാബ് കിങ്‌സും രാജസ്ഥാൻ റോയൽസും തമ്മിലെ മത്സരം ചരിത്രത്തിൽ ഇടംപിടിക്കും. കളിക്കുന്ന സ്റ്റേഡിയം ആണ് ഇന്നത്തെ മത്സരത്തെ വേറിട്ട് നിർത്തുന്നത്. അസമിലെ ഗുവാഹത്തി ബർസാപര സ്റ്റേഡിയത്തിലാണ് ഇന്നത്തെ ഐ.പി.എൽ. ആദ്യമായാണ് അസമിലേക്ക് ഐ.പി.എൽ എത്തുന്നത്. ഇതിന് മുമ്പ് ടെലിവിഷൻ സ്‌ക്രീനിലൂടെ മാത്രമാണ് അസമുകാർക്ക് ഐ.പി.എൽ കാണാൻ അവസരം ലഭിച്ചത്.

രാജസ്ഥാൻ റോയൽസിന്റെ ഹോംഗ്രൗണ്ടാണ് ഗുവാഹത്തിയിലേത്. ജയ്പൂരിന് പുറമെ ഗുവാഹത്തിയെയാണ് രാജസ്ഥാൻ രണ്ടാമത്തെ ഹോംഗ്രൗണ്ടായി പ്രഖ്യാപിച്ചത്. സീസണിൽ രാജസ്ഥാന്റെ ആദ്യഹോം ഗ്രൗണ്ടും രണ്ടാമത്തെ മത്സരവും. ആദ്യ മത്സരം ഹൈദരാബാദിനെതിരെ അവരുടെ തട്ടകത്ത് വെച്ചായിരുന്നു. ആ മത്സരത്തിൽ ബാറ്റുകൊണ്ടും പന്തുകൊണ്ടും മികവ് പുറത്തെടുത്ത് മലയാളി താരം സഞ്ജു സാംസണിന്റെ രാജസ്ഥാൻ തകർപ്പൻ ജയം സ്വന്തമാക്കിയിരുന്നു. 

Advertising
Advertising

അതേസമയം ആദ്യ മത്സരം ജയിച്ചാണ് പഞ്ചാബും എത്തുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോൽപിച്ചാണ് പഞ്ചാബിന്റെ രണ്ടാംവരവ്. അതേസമയം ആദ്യ ഐപിഎല്ലിനാണ് ഗുവാഹത്തി വേദിയാകുന്നതെങ്കിലും ബാറ്റിങ് പറുദീസയാണ് ഗുവാഹത്തിയിലെ പിച്ചെന്നാണ് റിപ്പോർട്ട്. വൻസ്‌കോറുകൾ നേടാനും ചേസ് ചെയ്യാനും കഴിയും. അതിനാൽ തന്നെ ടോസ് നേടുന്നവർ ആദ്യംബൗൾ ചെയ്യാനാണ് സാധ്യത. ബൗളർമാർക്ക് വലിയ ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.

രാജസ്ഥാന്‍ സാധ്യതാ ഇലവന്‍ ഇങ്ങനെ:  ജോസ് ബട്ട്‌ലർ (വിക്കറ്റ്കീപ്പര്‍ ), യശസ്വി ജയ്‌സ്വാൾ, സഞ്ജു സാംസൺ (നായകന്‍), ദേവദത്ത് പടിക്കൽ, ഷിമ്രോൺ ഹെറ്റ്‌മെയർ, റിയാൻ പരാഗ്, ജേസൺ ഹോൾഡർ, രവിചന്ദ്രൻ അശ്വിൻ, ട്രെന്റ് ബോൾട്ട്, കെഎം ആസിഫ്, യുസ്‌വേന്ദ്ര ചാഹൽ

പഞ്ചാബ് കിങ്സ് ഇലവന്‍ ഇങ്ങനെ: പ്രഭ്‌സിമ്രാൻ സിംഗ് (വിക്കറ്റ് കീപ്പര്‍ ), ശിഖർ ധവാൻ (നായകന്‍ ), ഭാനുക രാജപക്‌സെ, ജിതേഷ് ശർമ്മ, സിക്കന്ദർ റാസ, സാം കുറാൻ, ഷാരൂഖ് ഖാൻ, നഥാൻ എല്ലിസ്, ഹർപ്രീത് ബ്രാർ, രാഹുൽ ചാഹർ, അർഷ്ദീപ് സിംഗ്

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News