സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്ന അന്തരിച്ചു

ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു.ഇന്ന് രാവിലെ ഗാസിയാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

Update: 2022-02-06 10:46 GMT
Editor : rishad | By : Web Desk

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ പിതാവ് ത്രിലോക്‌ചന്ദ് റെയ്ന അന്തരിച്ചു. ക്യാന്‍സര്‍ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലിയിരുന്നു.ഇന്ന് രാവിലെ ഗാസിയാബാദിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം.

ചികിത്സയിലായിരുന്ന ത്രിലോക്ചന്ദിന്റെ ആരോഗ്യനില കഴിഞ്ഞ ഡിസംബറിൽ വഷളായിരുന്നു.

സൈനികനായിരുന്ന തന്‍റെ പിതാവില്‍ നിന്നാണ് ജീവിതത്തിലെ ഏത് വെല്ലുവിളിയും ഏറ്റെടുക്കാനുള്ള ധൈര്യവും കരുത്തും തനിക്ക് ലഭിച്ചതെന്ന് സുരേഷ് റെയ്ന പറഞ്ഞു. മാതാപിതാക്കള്‍ തന്‍റെ കരിയറില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്നും റെയ്ന വ്യക്തമാക്കി. വിദേശപര്യടനങ്ങളില്ലാത്തപ്പോഴൊക്കെ മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു റെയ്ന എപ്പോഴും താമസിച്ചിരുന്നത്. മാതാപിതാക്കളെ വിട്ടു നില്‍ക്കേണ്ടിവരുമെന്നതിനാല്‍ പരിശീലനം പോലും ഗാസിയാബാദില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ പലപ്പോഴും സുരേഷ് റെയ്ന ശ്രമിക്കുമായിരുന്നു. 

2020 ഓഗസ്റ്റില്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച റെയ്ന ഐപിഎല്ലില്‍ ഇപ്പോഴും സജീവമാണ്. കഴിഞ്ഞ സീസണ്‍ വരെ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ താരമായിരുന്ന റെയ്നയെ ഇത്തവണ ചെന്നൈ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടികയിലില്ല.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News