മൈതാനത്ത് ചൂടേറിയ വാക്കേറ്റം; പരാഗിന് കൈ കൊടുക്കാതെ പട്ടേല്‍, രൂക്ഷവിമര്‍ശനവുമായി ആരാധകര്‍

രാജസ്ഥാന്‍ ഇന്നിംങ്സ് അവസാനിച്ച ശേഷം പരാഗ് പവലിയനിലേക്ക് മടങ്ങുമ്പോഴാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്

Update: 2022-04-27 09:27 GMT

ഐ.പി.എല്ലിൽ ഇന്നലെ അരങ്ങേറിയ രാജസ്ഥാൻ റോയൽസ് ബാംഗ്ലൂർ പോരാട്ടം അത്യന്തം ആവേശം നിറഞ്ഞതായിരുന്നു. തങ്ങളെ പന്തു കൊണ്ട് വരിഞ്ഞു മുറുക്കിയ ബാംഗ്ലൂരിനെ അതേ നാണയത്തില്‍ തിരിച്ചടിച്ച രാജസ്ഥാന്‍ 29 റണ്‍സിന്‍റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. 

കഴിഞ്ഞ സീസണുകളിലും ഈ സീസണിലും ഫോം കണ്ടെത്താൻ വിഷമിച്ചു നിന്ന റിയാൻ പരാഗ് ഫോമിലേക്കുയർന്നതാണ് ബാറ്റിങ് തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. പരാഗ് വെറും 29 പന്തിൽ നിന്നാണ് അർധസെഞ്ച്വറി തികച്ചത്. രാജസ്ഥാൻ ഇന്നിംങ്സ് അവസാനിച്ചതും മൈതാനത്ത് ഇന്നലെ ചില നാടകീയ രംഗങ്ങൾ അരങ്ങേറി.

Advertising
Advertising

 ഇന്നിംങ്സ് അവസാനിച്ചതിന് ശേഷം പവലിയനിലേക്ക് മടങ്ങുകയായിരുന്ന റിയാന്‍ പരാഗും അവസാന ഓവർ എറിഞ്ഞ ഹർഷൽ പട്ടേലും തമ്മിൽ മൈതാനത്ത് ചൂടേറിയൊരു വാക്കേറ്റം നടന്നു. ഹർഷൽ എറിഞ്ഞ അവസാന ഓവറിൽ പരാഗ് രണ്ട് സികസും ഒരു ഫോറും പറത്തിയിരുന്നു. ഇതാണ് ഹർഷലിനെ ചൊടിപ്പിച്ചത് എന്നാണ് കരുതുന്നത്. 18 റൺസാണ് പരാഗ് അവസാന ഓവറിൽ മാത്രം അടിച്ചെടുത്തത്. പരാഗിനോട് തർക്കിക്കുന്ന പട്ടേലിനെ സഹതാരങ്ങൾ പിടിച്ചു മാറ്റുന്നത് ദൃശ്യങ്ങളിൽ കാണാമായിരുന്നു.

എന്നാല്‍ കാര്യങ്ങള്‍ അവിടം കൊണ്ടൊന്നും അവസാനിച്ചില്ല.  മത്സര ശേഷം രാജസ്ഥാൻ വിജയിച്ചപ്പോൾ ക്രീസിലുണ്ടായിരുന്ന ഹര്‍ഷല്‍ പട്ടേല്‍ റിയാഗിന് കൈകൊടുക്കാന്‍ വിസമ്മതിച്ചു. രാജസ്ഥാന്‍റെ മറ്റെല്ലാ താരങ്ങള്‍ക്കും കൈ കൊടുത്ത പട്ടേല്‍ റിയാഗിനടുത്തത്തിയപ്പോള്‍ കൈ കൊടുക്കാതെ മാറി നടക്കുകയായിരുന്നു. പട്ടേലിന്‍റെ ഈ പ്രവൃത്തിക്കെതിരെ രൂക്ഷവിമര്‍ശനങ്ങളാണ് ഉയരുന്നത്. ക്രിക്കറ്റിന്‍റെ മാന്യതക്ക് നിരക്കാത്ത പ്രവൃത്തിയാണ് പട്ടേല്‍ ചെയ്തതെന്നാണ് ആരാധകര്‍ പറയുന്നത്.

summary : Harshal Patel Refuses to Shake Hands With Riyan Parag 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News