''ഹനുമാന്റെയും ശ്രീരാമന്റെയും ഭക്തൻ, റാം സിയ റാം എനിക്കു പറ്റിയ പാട്ട്'': ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ്‌

‘‘ഞാൻ ഗ്രൗണ്ടിലേക്കു വരുമ്പോൾ വേണ്ട പാട്ട് അതാണ്. ഞാന്‍ ഹനുമാന്റെയും രാമന്റെയും ഭക്തനാണ്. അതുകൊണ്ടുതന്നെ ആ പാട്ട് എനിക്കു ചേരും''

Update: 2024-01-09 16:06 GMT
Editor : rishad | By : Web Desk

ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റ് മത്സരങ്ങള്‍ക്കിടെ ശ്രദ്ധേയമായ കാര്യം ദക്ഷിണാഫ്രിക്കന്‍ താരം കേശവ് മഹാരാജ് ഗ്രൗണ്ടില്‍ ഇറങ്ങുമ്പോള്‍ ഗാലറിയില്‍ മുഴങ്ങുന്ന 'റാം സിയ റാം' എന്ന ഗാനമായിരുന്നു.

ഗാനം കേട്ടതോടെ ഇന്ത്യന്‍ താരം വിരാട് കോഹ്‌ലി തൊഴുതുകൊണ്ട് കേശവ് മഹാരാജിനെ സ്വീകരിക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ചു ചോദിച്ചപ്പോൾ താനൊരു ശ്രീരാമ ഭക്തനാണെന്നായിരുന്നു കേശവ് മഹാരാജ് നൽകിയ മറുപടി. 

‘‘ഞാൻ ഗ്രൗണ്ടിലേക്കു വരുമ്പോൾ വേണ്ട പാട്ട് അതാണ്. ഞാന്‍ ഹനുമാന്റെയും രാമന്റെയും ഭക്തനാണ്. അതുകൊണ്ടുതന്നെ ആ പാട്ട് എനിക്കു ചേരും.’’– കേശവ് മഹാരാജ് വ്യക്തമാക്കി.

Advertising
Advertising

ഇന്ത്യ എല്ലായ്‌പ്പോഴും വലിയ വെല്ലുവിളിയായി നില്‍ക്കുന്ന എതിരാളികളാണെന്നു കേശവ് പറയുന്നു. മികച്ച എതിരാളികളോടു കളിക്കുമ്പോഴാണ് ഒരു താരമെന്ന നിലയില്‍ സ്വയം നവീകരിക്കപ്പെടുകയെന്നും പരമ്പര ആവേശകരമായിരുന്നുവെന്നും കേശവ് കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് കേശവ് മനസ്തുറന്നത്. 

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ശേഷം ഇന്ത്യൻ താരം വിരാട് കോഹ്‌ലി ഒപ്പിട്ട ജഴ്സി കേശവ് മഹാരാജിന് സമ്മാനിച്ചിരുന്നു. 18–ാം നമ്പർ ജഴ്സിയുമായി കോഹ്‌ലിയോടൊപ്പം നിൽക്കുന്ന ചിത്രം കേശവ് മഹാരാജ് ഇൻസ്റ്റഗ്രാമിൽ പങ്കുവയ്ക്കുകയും ചെയ്തു. 

അതേസമയം രണ്ട് മത്സരങ്ങളടങ്ങിയ പരമ്പര സമനിലയിലാണ് പിരിഞ്ഞത്. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക വിജയിച്ചപ്പോൾ രണ്ടാം ടെസ്റ്റിൽ ഇന്ത്യക്കായിരുന്നു വിജയം. പേസർമാർ നിറഞ്ഞാടിയ കേപ്ടൗൺ ടെസ്റ്റിലായിരുന്നു ഇന്ത്യയുടെ വിജയം.

Summary-'I am a devotee of Lord Hanuman and Lord Ram': Keshav Maharaj on 'Ram Siya Ram' song

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News