അണ്ടർ 19 ലോകകപ്പ്: ഫൈനൽ ലക്ഷ്യമാക്കി ഇന്ത്യ ഇറങ്ങുന്നു, എതിരാളികൾ ആസ്‌ട്രേലിയ

സൂപ്പര്‍ ലീഗ് സെമിയില്‍ ഓസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കോവിഡ് മൂലം പുറത്തിരുന്ന എല്ലാ താരങ്ങളും തിരികെയെത്തിയത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു

Update: 2022-02-02 01:13 GMT
Editor : rishad | By : Web Desk

അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്‍റെ ഫൈനല്‍ ലക്ഷ്യമാക്കി ഇന്ത്യ ഇന്നിറങ്ങും. സൂപ്പര്‍ ലീഗ് സെമിയില്‍ ആസ്ട്രേലിയയാണ് ഇന്ത്യയുടെ എതിരാളികള്‍. കോവിഡ് മൂലം പുറത്തിരുന്ന എല്ലാ താരങ്ങളും തിരികെയെത്തിയത് ഇന്ത്യയ്ക്ക് ആത്മവിശ്വാസം പകരുന്നു

അഞ്ചാം കിരീടം ലക്ഷ്യമാക്കിയാണ് ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റിന്‍റെ സെമി പോരാട്ടത്തിനിറങ്ങുന്നത്. ഇതുവരെ ഒറ്റ മത്സരം പോലും തോല്‍ക്കാതെ സെമിയിലേക്ക് മുന്നേറിയ യാഷ് ധുല്ലിനും സംഘത്തിന് ഓസീസ് അഗ്നി പരീക്ഷ കൂടി ജയിച്ചാല്‍ ഫൈനലിലേക്ക് മുന്നേറാം. ഇന്ത്യ ബംഗ്ലാദേഷിനെയും ആസ്ട്രേലിയ പാക്കിസ്ഥാനെയും തോല്‍പ്പിച്ചാണ് സൂപ്പര്‍ ലീഗ് സെമിയിലേക്ക് മുന്നേറിയത്.

Advertising
Advertising

ഇതിന് മുമ്പ് ആറ് തവണയാണ് ഇന്ത്യയും ആസ്ട്രേലിയയും മുഖാമുഖം വന്നത്. ഇതില്‍ നാല് തവണയും വിജയം ഇന്ത്യക്കൊപ്പമായിരുന്നു. കോവിഡ് മൂലം പുറത്തിരുന്ന നിഷാന്ത് സിന്ധു കൂടി രോഗമുക്തി നേടി ടീമിനൊപ്പം ചേര്‍ന്നത് ടീമിന്‍റ കരുത്ത് കൂട്ടിയിട്ടുണ്ട്. നായകന്‍ യാഷ് ധുല്‍, ഹര്‍ണൂര്‍ സിങ്, അങ്ക്രിഷ് രഘുവംശി, രാജ് ബവ തുടങ്ങിയവര്‍ അണിനിരക്കുന്ന ബാറ്റിങ് നിരയാണ് ഇന്ത്യയുടെ കരുത്ത്.

പേസര്‍ രവി കുമാറും സ്പിന്നര്‍ വിക്കി ഓസ്ത്വാല്‍ എന്നിവരുള്‍പ്പെടുന്ന ബൗളിങ്‌ പടയും മികച്ച പ്രകടനമാണ് ഇതുവരെ കാഴ്ച്ച വെച്ചത്. ആന്‍റിഗ്വയിലെ കൂളിഡ്ജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഇന്ത്യന്‍ സമയം രാവിലെ ആറ് മണിക്ക് മത്സരം ആരംഭിക്കും. സ്റ്റാര്‍ സ്പോര്‍ട്സ് ഡിസ്നി ഹോട്ട്സ്റ്റാര്‍ തുടങ്ങിയവയില്‍ മത്സരം തത്സമയം കാണാം. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News