ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരക്ക് ഇന്ന് തുടക്കം; ടി20 വിജയത്തിന്റെ ആത്മവിശ്വാസത്തിൽ ടീം ഇന്ത്യ

സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ എകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം

Update: 2022-07-12 01:28 GMT

ഇന്ത്യ- ഇംഗ്ലണ്ട് എകദിന പരമ്പരക്ക് ഇന്ന് തുടക്കം. ടി20 വിജയത്തിന്റെ ആത്മവിശ്വാസത്തിലാകും ഇന്ത്യ. വൈകീട്ട് 5 മണിക്ക് ഓവലിലാണ് മത്സരം തുടങ്ങുക. ടി20ക്ക് ശേഷം എകദിനത്തിലും പരമ്പര നേട്ടം സ്വന്തമാക്കുകയാണ് ഇന്ത്യൻ നിരയുടെ ലക്ഷ്യം.

പരിക്കു മൂലം വിരാട് കോഹ്‌ലി ആദ്യ മത്സരത്തിൽ കളിച്ചേക്കില്ല. കോഹ്‌ലിയുടെ അഭാവത്തിൽ സുര്യ കുമാർ യാദവിന് അവസരം ലഭിച്ചേക്കും. ബാറ്റിങ് നിരയിൽ ശ്രേയസ് അയ്യരും അവസാന പത്തിനൊന്നിൽ എത്തിയേക്കും. ബോളിങ് നിരിയിൽ ജസ്പ്രിത് ബുംറയും മുഹമ്മദ് ഷമിയും എത്തുമ്പോൾ ഹർദിക്ക് പാണ്ഡ്യക്ക് ഒപ്പം ജഡേജയായിരിക്കും മധ്യനിരയിൽ.

സ്വന്തം നാട്ടിൽ ഇന്ത്യക്കെതിരെ എകദിന പരമ്പരയെങ്കിലും സ്വന്തമാക്കാനായിരിക്കും ഇംഗ്ലണ്ടിന്റെ ലക്ഷ്യം. ജെയിസൺ റോയിക്കൊപ്പം ജോണി ബെയർസ്റ്റേയായിരിക്കും ഓപ്പണിങിൽ. ജോ റൂട്ട് വൺഡൌണായിട്ടായിരിക്കും എത്തുക. 

Summary- India look to expand batting blueprint to ODIs against England

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News