ഓവലിലെ വിജയം: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ പോയിന്റ് പട്ടികയിൽ ഇന്ത്യ വീണ്ടും ഒന്നാമത്

ഓവലില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ജയം സ്വന്തമാക്കിയതോടെയണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 26 പോയിന്റാണ് ഈ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്.

Update: 2021-09-07 11:33 GMT

ഐ.സി.സി ടെസ്റ്റ്ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തി ടീം ഇന്ത്യ. ഓവലില്‍ ഇംഗ്ലണ്ടിനെതിരെ മികച്ച ജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തേക്ക് എത്തിയത്. 26 പോയിന്റാണ് ഈ മത്സരത്തില്‍ ഇന്ത്യ സ്വന്തമാക്കിയത്. രണ്ട് വിജയവും ഒരു പരാജയവും ഒരു സമനിലയുമാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 54.17 ആണ് ഇന്ത്യയുടെ വിജയശതമാനം.

12 വീതം പോയിന്റുമായി പാകിസ്താനും വെസ്റ്റ്ഇൻഡീസുമാണ് രണ്ടാം സ്ഥാനത്ത്. ഒരു വിജയവും ഒരു തോല്‍വിയും ഇരു ടീമുകളും സ്വന്തമാക്കി. മൂന്നാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് 14 പോയന്റുണ്ടെങ്കിലും വിജയശതമാനത്തില്‍ പിറകിലായതുമൂലം ടീം മൂന്നാം സ്ഥാനത്ത് നില്‍ക്കുകയാണ്. 29.17 ആണ് ഇംഗ്ലണ്ടിന്റെ വിജയശതമാനം. പാകിസ്താനും വിന്‍ഡീസിനും ഇത് 50 ശതമാനമാണ്.

Advertising
Advertising

നാലാം ടെസ്റ്റിൽ 157 റൺസിന്റെ കൂറ്റൻ ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലെത്തി. രണ്ടാം ഇന്നിങ്‌സിലെ വിസ്മയകരമായ തിരിച്ചുവരവിലൂടെ ഇന്ത്യ ഉയർത്തിയ 368 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് നിര 210 റൺസിന് കൂടാരം കയറുകയായിരുന്നു.

ഐ.സി.സി ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പാണ് ഇപ്പേൾ നടക്കുന്നത്. ആദ്യ ചാമ്പ്യൻഷിപ്പിൽ മികച്ച പോയിന്റോടെ ഇന്ത്യ ഫൈനൽ കളിച്ചെങ്കിലും ന്യൂസിലാൻഡിന് മുന്നിൽ വീഴുകയായിരുന്നു. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News