വനിത ലോകകപ്പ് ; ഇന്ത്യ ഇന്ന് ആസ്ട്രേലിയക്കെതിരെ
Update: 2025-10-12 08:54 GMT
മുംബൈ : വനിത ഏകദിന ലോകകപ്പിൽ ഇന്ത്യക്ക് ഇന്ന് നിർണായക പോരാട്ടം. വൈകീട്ട് മൂന്ന് മണിക്ക് നടക്കുന്ന മത്സരത്തിൽ ശക്തരായ ആസ്ട്രേലിയയാണ് എതിരാളികൾ. കഴിഞ്ഞ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോട് പരാജയപ്പെട്ട ഇന്ത്യ വീണ്ടും വിജയ വഴിയിലേക്ക് മടങ്ങിയെത്താനുള്ള ശ്രമത്തിലാണ്.
മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ നാല് പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. അഞ്ച് പോയിന്റുള്ള ആസ്‌ട്രേലിയ രണ്ടാം സ്ഥാനത്തും.