തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ; ന്യൂസിലൻഡിനെതിരെ മൂന്ന് വിക്കറ്റ് നഷ്ടം

ഗ്ലെൻ ഫിലിപ്‌സിന്റെ അവിശ്വസനീയ ക്യാച്ചിലൂടെയാണ് വിരാട് കോഹ്‌ലി മടങ്ങിയത്.

Update: 2025-03-02 10:50 GMT
Editor : Sharafudheen TK | By : Sports Desk

ദുബൈ: ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ തുടക്കത്തിലെ തകർച്ചയിൽ നിന്ന് കരകയറി ഇന്ത്യ. ന്യൂസിലാൻഡിനെതിരെ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒടുവിൽ വരം ലഭിക്കുമ്പോൾ 25 ഓവറിൽ 100-3 എന്ന നിലയിലാണ്. 39 റൺസുമായി ശ്രേയസ് അയ്യരും 25 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിൽ.

 കിവീസിനെതിരെ ഇന്ത്യയുടെ തുടക്കം മികച്ചതായില്ല. സ്‌കോർബോർഡിൽ 15 റൺസിൽ നിൽക്കെ മികച്ച ഫോമിലുള്ള ഓപ്പണർ ശുഭ്മാൻ ഗില്ലിനെ നഷ്ടമായി. രണ്ട് റൺസെടുത്ത താരത്തെ മാറ്റ് ഹെൻട്രി വിക്കറ്റിന് മുന്നിൽകുരുക്കുകയായിരുന്നു. പിന്നാലെ അനാവശ്യ ഷോട്ടിന് കളിച്ച ക്യാപ്റ്റൻ രോഹിത് ശർമയും(15) മടങ്ങി. കയിൽ ജാമിസന്റെ ഓവറിൽ യങിന് ക്യാച്ച് നൽകിയായിരുന്നു പുറത്താകൽ. എന്നാൽ കഴിഞ്ഞ മത്സരത്തിലെ ഹീറോയായ വിരാട് കോഹ്ലിയുടെ പുറത്താകൽ ഇന്ത്യൻ ക്യാമ്പിനെ ഞെട്ടിച്ചു.

300ാം ഏകദിനം കളിക്കുന്ന വിരാട് ബൗണ്ടറിയുമായി മികച്ച ഫോമിൽ കളിക്കവെ അവിശ്വസനീയ ക്യാച്ചിൽ ഗ്ലെൻ ഫിലിപ്‌സ് ക്യാച്ചെടുക്കുകയായിരുന്നു. ഹെൻട്രിയുടെ ഓവറിൽ ബാവ്‌വേഡ് പോയന്റിലൂടെ ഫോറിന് ശ്രമിച്ച ഇന്ത്യൻ താരത്തെ മികച്ചൊരു ഡൈവിങ് ക്യാച്ചിലൂടെയാണ് ന്യൂസിലാൻഡ് ഫീൽഡർ പിടികൂടിയത്. ഇതോടെ ഒരുവേള 30-3 എന്ന നിലയിലായി നീലപട. എന്നാൽ നാലാം വിക്കറ്റിൽ ഒത്തുചേർന്ന ശ്രേയസ്-അക്‌സർ കൂട്ടുകെട്ട് ഇന്ത്യയെ നൂറുകടത്തി.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News