ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യക്ക് സ്വപ്‌നത്തുടക്കം; ആറ് ഓവറിൽ 92-0, അഭിഷേകിന് ഫിഫ്റ്റി
21 പന്തിൽ 52 റൺസെടുത്താണ് അഭിഷേക് പുറത്തായത്
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ഇന്ത്യ മികച്ച സ്‌കോറിലേക്ക്. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ ആതിഥേയർ ആദ്യ ആറ് ഓവർ പൂർത്തിയാകുമ്പോൾ 92-0 എന്ന നിലയിലാണ്. 18 പന്തിൽ അർധ സെഞ്ച്വറിയുമായി അഭിഷേക് ശർമ ഫോമിലേക്ക് മടങ്ങിയെത്തി. 20 പന്തിൽ 33 റൺസുമായി സഞ്ജു സാംസണും മികച്ച പിന്തുണ നൽകി. 19 പന്തിൽ മൂന്ന് ഫോറും സിക്‌സറും സഹിതമാണ് അഭിഷേക് അർധസെഞ്ച്വറി സ്വന്തമാക്കിയത്. 52 റൺസെടുത്ത് അഭി മടങ്ങിയെങ്കിലും ഇഷാൻ കിഷൻ റൺറേറ്റ് ഉയർത്തികൊണ്ടേയിരുന്നു.കഴിഞ്ഞ മത്സരങ്ങളിലെല്ലാം ഫോം കണ്ടെത്താൻ പ്രയാസപ്പെട്ട അഭിഷേക് മികച്ച ഷോട്ടുകളുമായാണ് കളംനിറഞ്ഞത്.
പോയ മത്സരങ്ങളിലെ ഫോം സഞ്ജു സാംസണും തുടർന്നതോടെ ഇന്ത്യൻ സ്‌കോർ കുതിച്ചുയർന്നു. മാറ്റ് ഹെൻട്രി എറിഞ്ഞ ആദ്യ ഓവർ കരുതലോടെ തുടങ്ങിയ ഇരുവരും പിന്നീട് തകർത്തടിക്കുകയായിരുന്നു