ശനകാ ഷോ; ശ്രീലങ്കക്ക് കൂറ്റന്‍ സ്കോര്‍

ഇന്ത്യക്കായി ഉംറാന്‍ മാലിക് മൂന്ന് വിക്കറ്റ് വീഴ്ത്തി

Update: 2023-01-05 15:21 GMT

പൂനേ: ശ്രീലങ്കക്കെതിരായ രണ്ടാം ടി 20 യില്‍ ഇന്ത്യക്ക് കൂറ്റന്‍ വിജയലക്ഷ്യം. നിശ്ചിത  20 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ശ്രീലങ്ക 206 റണ്‍സെടുത്തു. തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറികളുമായി കളം നിറഞ്ഞ  കുശാല്‍ മെന്‍ഡിസിന്‍റേയും ക്യാപ്റ്റന്‍ ദസൂന്‍ ശനകയുടേയും മികവിലാണ് ശ്രീലങ്ക കൂറ്റന്‍ സ്കോര്‍ പടുത്തുയര്‍ത്തിയത്. ഒരു ഘട്ടത്തില്‍ തകര്‍ച്ചയുടെ വക്കിലായിരുന്ന ശ്രീലങ്കയെ  അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച  ദസൂന്‍ ശനകയാണ് മികച്ച സ്കോറിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. ഇന്ത്യക്കായി ഉംറാന്‍ മാലിക് മൂന്നും അക്സര്‍ പട്ടേല്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 

Advertising
Advertising

നേരത്തേ ടോസ് നേടിയ ഇന്ത്യ ശ്രീലങ്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.  ഓപ്പണര്‍മാരായ നിസങ്കയും മെന്‍ഡിസും ചേര്‍ന്ന് ശ്രീലങ്കക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് ഒന്നാം വിക്കറ്റിന്‍റെ  80 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. പിന്നീട് ക്രീസിലെത്തിയ ബനൂക രാജപക്സേ പെട്ടെന്ന് പുറത്തായെങ്കിലും 19 പന്തില്‍ 37 റണ്‍സുമായി ചരിത് അസലങ്ക മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. പിന്നീടായിരുന്നു  ശനകയുടെ ക്യാപ്റ്റന്‍ ഇന്നിങ്സ്.

അവസാന ഓവറുകളില്‍ ഇന്ത്യന്‍ ബോളര്‍മാരെ ശനക തലങ്ങും വിലങ്ങും പ്രഹരിച്ചു. വെറും 22 പന്തില്‍ ആറ് സിക്സുകളുടേയും രണ്ട് ഫോറുകളുടേയും അകമ്പടിയിലാണ് ശ്രീലങ്കന്‍ നായകന്‍ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News