ഷായ് ഹോപ്പിന് വീണ്ടും സെഞ്ച്വറി; ഹൈദരാബാദ് ടി20യിൽ ഇന്ത്യക്ക് 248 റൺസ് വിജയലക്ഷ്യം

അവസാന ഓവറിലെ രണ്ട് പന്തും സിക്‌സർ പറത്തിയാണ് ഷായ് ഹോപ്പ് ശതകം കുറിച്ചത്

Update: 2026-10-14 15:32 GMT
Editor : Sharafudheen TK | By : Sports Desk

ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ നാലാം ടി20യിൽ ഇന്ത്യക്ക് 248 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ടോസ് നഷ്ടമായി ബാറ്റിങിനിറങ്ങിയ വിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസ് പടുത്തുയർത്തി. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ഷായ് ഹോപിന്റെ( 50 പന്തിൽ 102) തകർപ്പൻ പ്രകടനമാണ് സന്ദർശകരെ മികച്ച ടോട്ടലിലെത്തിച്ചത്. ഇന്നിങ്‌സിലെ അവസാന രണ്ട് പന്തും സിക്‌സർ പറത്തിയാണ് ഹോപ്പ് പരമ്പരയിലെ രണ്ടാം സെഞ്ച്വറി നേടിയത്. 26 പന്തിൽ 49 റൺസുമായി ഷെർഫെയ്ൻ റുഥർഫോഡ് പുറത്താകാതെ നിന്നു. ഷിമ്രോൺ ഹെറ്റ്‌മെയർ 12 പന്തിൽ 33, റോവ്മാൻ പവൽ 17 പന്തിൽ 24 എന്നിവരും മികച്ച പിന്തുണ നൽകി. ഇന്ത്യക്കായി അർഷ്ദീപ് സിങും പ്രിൻസ് യാദവും അക്‌സർ പട്ടേലും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തുടക്കം മുതൽ ആക്രമിച്ച് കളിച്ച വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപ്പ് ഇന്ത്യയുടെ പേസ്, സ്പിൻ ബൗളർമാരെ ഒരുപോലെ ആക്രമിച്ചു. പവർപ്ലെ ഓവറിൽ 79 റൺസാണ് വിൻഡീസ് സ്‌കോർബോർഡിൽ ചേർത്തത്. തകർത്തടിച്ച ഹെറ്റ്‌മെയറെ പ്രിൻസ് യാദവ് മടക്കിയെങ്കിലും അവസാന ഓവറുകളിൽ റുഥർഫോഡുമായി ചേർന്ന് ഹോപ്പ് സ്‌കോർ 247ലേക്കെത്തിച്ചു. ആദ്യ ടി20യിൽ ഫിഫ്റ്റി കുറിച്ച ഷായ്, രണ്ടാം ടി20യിൽ സെഞ്ച്വറിയുമായി ടീമിന്റെ വിജയശിൽപ്പിയായിരുന്നു

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News