വീണ്ടും മഴ ; ഇന്ത്യ - വിൻഡീസ് അഞ്ചാം ടി20 ഉപേക്ഷിച്ചു

Update: 2026-10-17 17:01 GMT

ഹൈദരബാദ് : ഇന്ത്യ - വിൻഡീസ് ടി20 പരമ്പരയിലെ അഞ്ചാം മത്സരം മഴ മൂലം ഉപേക്ഷിക്കപ്പെട്ടു. നേരത്തെ ടോസ് സമയത്ത് മഴ പെയ്തതിനെ തുടർന്ന് 9 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ ഇന്ത്യൻ ഇന്നിംഗ്സ് 7.4 ഓവർ പിന്നിടവേയാണ് മഴ വീണ്ടുമെത്തുന്നത്. ഇതോടെ പരമ്പര സമനിലയിൽ (2-2) അവസാനിച്ചു.

ഇന്ത്യ ഇഷാൻ കിഷൻ 30 (10), ശ്രേയസ് അയ്യർ 22 (14), നമാൻ ദിർ 24 (6) എന്നിവരുടെ പ്രകടങ്ങളുടെ ബലത്തിൽ 7.4 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 118 നേടിയിരുന്നു. വിൻഡീസിനായി ശമാർ സ്പ്രിങ്ങർ, കീമോ പോൾ എന്നിവർ രണ്ടും ശമാർ ജോസഫ് ഒരു വിക്കറ്റും വീഴ്ത്തി. 

Tags:    

Writer - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

Editor - ഫസീഹ് മുഹമ്മദ്

Trainee Web Journalist, MediaOne Sports

By - Sports Desk

contributor

Similar News