ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് വെസ്റ്റ് ഇൻഡീസിലെ സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരിയാണ് മുങ്ങിമരിച്ചത്

Update: 2024-06-24 09:38 GMT

ബാര്‍ബഡോസ്: മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ് ഇൻഡീസിലെത്തിയ മേക്കപ്പ് ആർട്ടിസ്റ്റ് ഫയാസ് അൻസാരിയാണ് മുങ്ങിമരിച്ചത്. ജൂൺ 21 വെള്ളിയാഴ്ചയാണ് ദാരുണമായ അപകടം നടന്നത്.

ബിജ്‌നോറിലെ നാഗിന സ്വദേശിയായ 22കാരന്‍ ഫയാസ്, ഏറെക്കാലമായി പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റായി ജോലി ചെയ്തുവരികയാണ്. 

ഐ.സി.സി ടി20 ലോകകപ്പിൽ കമൻ്റേറ്ററി ടീമിൻ്റെ ഭാഗമായി പഠാൻ വെസ്റ്റ് ഇൻഡീസിലേക്ക് പോയപ്പോൾ ഫയാസിനെ കൂടെ കൊണ്ടുപോകുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം അൻസാരി ഹോട്ടൽ സ്വിമ്മിങ് പൂളിൽ കുളിക്കുന്നതിനിടെ മുങ്ങിമരിച്ചുവെന്നാണ് വെസ്റ്റ് ഇൻഡീസിൽനിന്ന് ലഭിച്ച വിവരം.

Advertising
Advertising

രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഫയാസിന്റെ വിവാഹം നടന്നത്. വിവരമറിഞ്ഞ് കുടുംബം അതീവ ദുഃഖത്തിലാണെന്നും ഫയാസിന്റെ ബന്ധു പറഞ്ഞു. ഫയാസ് മുംബൈയിൽ സ്വന്തമായി സലൂൺ ആരംഭിച്ച സമയത്ത്, പഠാൻ സലൂണിലെത്തിയിരുന്നു. തുടർന്ന്, തൻ്റെ സ്വകാര്യ മേക്കപ്പ് ആർട്ടിസ്റ്റാക്കി നിയമിക്കുകയായിരുന്നു. വർഷങ്ങളായി പഠാനൊപ്പം ഫയാസുണ്ട്. അന്താരാഷ്ട്ര യാത്രകളില‍ടക്കം താരത്തിനൊപ്പം പോകാറുണ്ടായിരുന്നു.

അതേസമയം മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നതിനുള്ള എല്ലാ നടപടിക്രമങ്ങളും ഇർഫാൻ പഠാന്റെ നേതൃത്വത്തില്‍ വെസ്റ്റ് ഇൻഡീസിൽ നടത്തുന്നുണ്ടെന്നാണ് അന്‍സാരിയിയുടെ കുടുംബം വ്യക്തമാക്കുന്നത്. ഡൽഹിയിൽ വെച്ചാണ് കുടുംബം മൃതദേഹം ഏറ്റുവാങ്ങുക. ഇതിന് ഇനിയും മൂന്ന് നാല് ദിവസമെടുക്കുമെന്നാണ് വിവരം.

Summary-Irfan Pathan's make-up artist dies after drowning in swimming pool in West Indies

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News