ദാദയുടെ ഫിനിഷിങ് വെടിക്കെട്ടിനും രക്ഷിക്കാനായില്ല; ഗാംഗുലിയെ മുട്ടുകുത്തിച്ച് ജയ് ഷാ

ഒരു റണ്‍സിനായിരുന്നു ജയ് ഷായുടെ ടീമിന്‍റെ വിജയം

Update: 2021-12-04 06:10 GMT
Editor : Roshin | By : Web Desk

കളം നിറഞ്ഞ് കളിച്ചു. സ്റ്റെപ് ഓണ്‍ ഷോട്ടുകളും, ഓഫ് ഡ്രൈവുകളുമെല്ലാമായി സൗരവ് ഗാംഗുലി ഫിനിഷര്‍ റോളില്‍ തിളങ്ങിയെങ്കിലും ഫലം തോല്‍വിയായിരുന്നു. ഗാംഗുലിയുടെ പ്രസിഡന്‍ഷ്യല്‍ ഇലവന്‍ ജയ് ഷാ നയിക്കുന്ന സെക്രട്ടറി ഇലവനോടാണ് തോല്‍വി സമ്മതിച്ചത്.

ഒരു റണ്‍സിനായിരുന്നു ജയ് ഷായുടെ ടീമിന്‍റെ വിജയം. ഈഡന്‍ ഗാര്‍ഡന്‍സിലാണ് 15 ഓവര്‍ മത്സരം നടന്നത്. ആറാം സ്ഥാനത്ത് ഫിനിഷറായാണ് ഗാംഗുലി ബാറ്റ് ചെയ്തത്. 20 പന്തില്‍ നിന്ന് ഗാംഗുലി 35 റണ്‍സ് നേടി. രണ്ട് സിക്‌സും നാല് ഫോറും ബിസിസിഐ പ്രസിഡന്‍റ് നേടി. പക്ഷെ മത്സരം ജയ് ഷാ ഇലവന്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.

Advertising
Advertising

സെക്രട്ടറി ഇലവന്‍റെ വിജയശില്‍പി ജയ് ഷാ തന്നെയായിരുന്നു. ഏഴ് ഓവറുകളെറിഞ്ഞ ഇടം കയ്യന്‍ പേസര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് അസ്ഹറുദ്ദീന്റെ വിക്കറ്റും ജയ് ഷാ വീഴ്ത്തിയതില്‍ ഉള്‍പ്പെടുന്നു. രണ്ട് റണ്‍സ് എടുത്ത മുഹമ്മദ് അസ്ഹറുദ്ദീനെ ജയ് ഷാ വിക്കറ്റിന് മുന്‍പില്‍ കുടുക്കി.

ജയ് ഷായുടെ ഇലവന്‍ മുന്‍പില്‍ വെച്ച 128 റണ്‍സ് ചെയ്ത് ചെയ്തിറങ്ങിയ ഗാംഗുലിയുടെ ടീമിന് 127 റണ്‍സ് കണ്ടെത്താനാണ് കഴിഞ്ഞത്. ഗാംഗുലിയും അസ്ഹറുദ്ദീനും അഞ്ച് ഓവര്‍ വീതം എറിഞ്ഞു. ഗാംഗുലി ഒരു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അസ്ഹറുദ്ദീന് വിക്കറ്റ് നേടാനായില്ല. 

Tags:    

Writer - Roshin

contributor

Editor - Roshin

contributor

By - Web Desk

contributor

Similar News