ബുംറയോട് കളിക്കരുത്, കുറ്റി തെറിപ്പിച്ച് പ്രതികാരം: നോക്കി നിന്ന് ദക്ഷിണാഫ്രിക്ക

ബുംറ തന്നോട് കയർത്തതിന് മൂന്നാം ടെസ്റ്റിൽ പ്രതികാരം ചെയ്തു. ജാൻസെനിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു ബുംറയുടെ തിരിച്ചടി. മത്സരത്തിൽ ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി

Update: 2022-01-13 05:19 GMT
Editor : rishad | By : Web Desk
Advertising

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെ ദക്ഷിണാഫ്രിക്കയുടെ പേസ് ബൗളർ മാർകോ ജാൻസെനും ഇന്ത്യയുടെ ജസ്പ്രീത് ബുംറയും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. അമ്പയർ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്. ബുംറ തന്നോട് കയർത്തതിന് മൂന്നാം ടെസ്റ്റിൽ പ്രതികാരം ചെയ്തു.

ജാൻസെനിന്റെ കുറ്റിതെറിപ്പിച്ചായിരുന്നു ബുംറയുടെ തിരിച്ചടി. മത്സരത്തിൽ ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തി. 23.3 ഓവറിൽ എട്ട് മെയ്ഡൻ ഓവറുകളടക്കം 42 റൺസ് വിട്ടുകൊടുത്താണ് ബുംറ അഞ്ച് വിക്കറ്റ് വീഴ്ത്തിയത്. വാലറ്റത്തെ ചുരിട്ടിക്കെട്ടുന്ന ജോലിയായിരുന്നു ബുംറക്ക്. ബുംറയുടെ ഈ പ്രതികാരം വൈറലായി. ബാക്ഗ്രൗണ്ട് മ്യൂസിക് ചേർത്ത് പലരും ഈ പ്രതികാരം സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. 

അതേസമയം ബൗളർമാർ നിറഞ്ഞടുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ ഇന്ത്യക്ക് നേരിയ മുൻതൂക്കം. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 57 റൺസെന്ന നിലയിലാണ്. വിരാട് കോഹ്‌ലി(14) ചേതേശ്വർ പുജാര(9) എന്നിവരാണ് ക്രീസിൽ. ലോകേഷ് രാഹുൽ, മായങ്ക് അഗർവാൾ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 210 റൺസിന് എല്ലാവരും പുറത്താകുകയായിരുന്നു.

ഒരു വിക്കറ്റിനു 17 റൺസ് എന്ന സ്കോറിൽ 2–ാം ദിവസത്തെ ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്സ് ചായയ്ക്കു ശേഷം അവസാനിച്ചു. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 223 റൺസിനു പുറത്തായിരുന്നു. ഇതോടെ ഇന്ത്യയ്ക്ക് 13 റൺസ് ലീഡായി.അർധ സെഞ്ച്വറി നേടിയ കീഗൻ പീറ്റേഴ്സനാണു (72) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. 42 റൺസ് വഴങ്ങി 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ഉമേഷ് യാദവ്, മുഹമ്മദ് ഷമി എന്നിവർ 2 വിക്കറ്റ് വിക്കറ്റ് വീതവും വീഴ്ത്തി. ഷാർദൂൽ ഠാക്കൂറിന് ഒരു വിക്കറ്റും ലഭിച്ചു. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News