ബുംറ ക്യാപ്റ്റനായാൽ ചരിത്രം: ഉറ്റുനോക്കി ക്രിക്കറ്റ് പ്രേമികൾ

നിലവിൽ ഇന്ത്യൻ ടെസ്റ്റ് ഉപനായകനായ ജസ്പ്രീത് ബുംറ തന്നെയാവും ടീമിനെ നയിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

Update: 2022-06-28 06:26 GMT

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിൽ രോഹിത് ശർമ്മക്ക് കളിക്കാനാകില്ലെന്ന് ഉറപ്പായതോടെ ആരാകും ഇന്ത്യയുടെ നായകനെന്നാണ് ക്രിക്കറ്റ് പ്രേമികൾക്കിടയിലെ ചൂടുള്ള ചർച്ച. നിലവിൽ ഇന്ത്യൻ ടെസ്റ്റ് ഉപനായകനായ ജസ്പ്രീത് ബുംറ തന്നെയാവും ടീമിനെ നയിക്കുക എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. അങ്ങനെവന്നാൽ അതൊരു ചരിത്രമാകും.

മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യമായാവും ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ നയിക്കുക. ഇതിന് മുമ്പ് കപില്‍ദേവാണ് ഇന്ത്യയെ നയിച്ച ഫാസ്റ്റ് ഫാസ്റ്റ് ബൗളർ . കപില്‍ ദേവിന്റെ പിന്‍ഗാമിയാകാനൊരുങ്ങുകയാണ് ബുംറ.1987 മുതൽ ഇന്ത്യൻ ടെസ്റ്റ് ഇലവന്റെ നായകനായി ഒരു പേസ് ബൗളർ ഉണ്ടായിരുന്നില്ല. സ്ഥിരം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാലാണ് ബുംറ ഉപനായകനായത്. താരതമ്യേന കുറഞ്ഞ കാലയളവിൽ തനിക്ക് നേരിടേണ്ടി വന്ന വ്യത്യസ്ത ക്യാപ്റ്റന്മാരുടെ എണ്ണത്തെക്കുറിച്ച് പരിശീലകന്‍ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.

Advertising
Advertising

ഈ പട്ടികയിലേക്കാവും ഇനി ബുംറ കൂടി എത്തുക. രോഹിത് ശർമ്മ പരിക്കുമൂലം പുറത്തായപ്പോൾ ദക്ഷിണാഫ്രിക്കയില്‍ ലോകേഷ് രാഹുലാണ് ടീമിനെ നയിച്ചിരുന്നത്. ഉപനായകനായി ബുംറയും. ഫാസ്റ്റ് ബൗളർ പാറ്റ് കമ്മിൻസ് തന്റെ ആസ്‌ട്രേലിയൻ ടെസ്റ്റ് ക്യാപ്റ്റൻസിയില്‍ മികവ് പുറത്തെടുത്തിരുന്നു. ആഷസും പാകിസ്ഥാനിൽ ഒരു പരമ്പരയും നേടി. എന്നാൽ നായകനായി ഫാസ്റ്റ് ബൗളർമാരെ ഇന്ത്യ പരിഗണിക്കാറില്ലായിരുന്നു. നേരത്തെ അനില്‍ കുംബ്ലെ ഇന്ത്യയെ നയിച്ചിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മേഖല സ്പിന്‍ ബൗളിങ് ആയിരുന്നു. 

ജൂലൈ ഒന്നിനാണ് ഇംഗ്ലണ്ടിനെതിരെയുള്ള മത്സരം. കോവിഡ് കാരണം നീട്ടിവെച്ച പരമ്പരയിലെ അവസാന മത്സരമാണ് ബിർമിങ്ഹാമിൽ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1ന് മുന്നിലാണ്. ജയിച്ചാലുമത് ചരിത്രവിജയമാകും. ആ മത്സരത്തിലെ നായകൻ കൂടിയായൽ അതൊരു ക്രെഡിറ്റുമാകും. രോഹിത് ശർമ്മ കളിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് റിപ്പോർട്ടുകൾ. പകരക്കാരനായി മായങ്ക് അഗർവാളിനെ ടീമിലേക്ക് വിളിക്കുകയും ചെയ്തു.

Summary- Jasprit Bumrah -fast bowler is likely to lead India in a Test match

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News