'ടീം ഇന്ത്യയുടെ നായകനാകാൻ ആർക്കാണ് താൽപര്യമില്ലാത്തത്': തന്റെ ആഗ്രഹം തുറന്ന് പറഞ്ഞ് ബുംറ

'ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്. ഏതെങ്കിലും കളിക്കാരന്‍ അത് നിരസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും ഒട്ടും വ്യത്യസ്തനല്ല'-ബുംറ പറഞ്ഞു

Update: 2022-01-17 15:06 GMT
Editor : rishad | By : Web Desk
Advertising

കഴിഞ്ഞയാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ 2-1 ന് ഇന്ത്യ തോറ്റതിന് പിന്നാലെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഒഴിയാനുള്ള വിരാട് കോഹ്‌ലിയുടെ തീരുമാനത്തെക്കുറിച്ച് ഇന്ത്യൻ പേസർ ജസ്പ്രീത് ബുംറ. നായകന്‍ റോളിൽ നിന്ന് പിന്മാറാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് കോഹ്‌ലി ടീം അംഗങ്ങളുമായി സംസാരിച്ചിരുവെന്നും ബുംറ പറഞ്ഞു. തീര്‍ത്തും വ്യക്തിപരമായ കാര്യമാണിതെന്നാണ് ബുംറ പറയുന്നത്. 

അതേസമയം തന്നെ ഇന്ത്യന്‍ ക്യാപ്റ്റനാവാന്‍ അവസരം ലഭിച്ചാല്‍ സ്വീകരിക്കുമെന്നും ബുംറ കൂട്ടിച്ചേര്‍ത്തു. 'ഇന്ത്യന്‍ ക്യാപ്റ്റനാവുക എന്നത് ഒരു ബഹുമതിയാണ്. ഏതെങ്കിലും കളിക്കാരന്‍ അത് നിരസിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ഞാനും ഒട്ടും വ്യത്യസ്തനല്ല. ഏത് നായകന് കീഴില്‍ ഏത് സ്ഥാനത്ത് കളിച്ചാലും എന്‍റേതായ സംഭാവനകള്‍ നല്‍കാന്‍ ഞാന്‍ എല്ലായ്പ്പോഴും തയാറാണ്. ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് മാത്രമാണ് എന്‍റെ ലക്ഷ്യം'-ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്ക് മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ബുംറ പറഞ്ഞു. 

കെ.എല്‍ രാഹുലാണ് ഇന്ത്യന്‍ ടീമിനെ ഏകദിനത്തില്‍ നയിക്കുന്നത് . പരിക്കേറ്റ രോഹിത് ശര്‍മ്മക്ക് പകരക്കാരനായാണ് രാഹുല്‍ ടീമിനെ നയിക്കുന്നത്. ബുംറയാണ് ഉപനായകന്‍. ഏകദിനത്തില്‍ നായകനല്ലാതെ ഏറെക്കാലത്തിനുശേഷം കോഹ്‌ലി കളിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. 19ന് പാളിലാണ് ആദ്യ ഏകദിനം. അതേസമയം ടെസ്റ്റ് ക്യാപ്റ്റനാരാകണമെന്ന കാര്യത്തില്‍ ബി.സി.സി.ഐ ചർച്ചകളൊന്നും തുടങ്ങിയിട്ടില്ല എന്നതാണ് ശ്രദ്ധേയം. മതിയായ സമയം ഉണ്ടെന്നാണ് ബി.സി.സി.ഐയുമായി അടുപ്പമുള്ളവരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

ശ്രീലങ്കയ്‌ക്കെതിരെ ഫെബ്രുവരിയിലാണ് ഇന്ത്യക്ക് ഇനി ടെസ്റ്റ് മത്സരങ്ങളുള്ളത്. സ്വന്തം നാട്ടിലാണ് മത്സരം നടക്കുന്നത് എന്നതിനാൽ ബി.സി.സി.ഐക്ക് വേവലാതിയില്ല. ഏകദിന നായകനായും ടെസ്റ്റിൽ ഉപനായകനായും രോഹിത് ശർമ്മയെ അടുത്തിടെയാണ് നിയമിച്ചത്.

Jasprit Bumrah reveals how broke the news of stepping down as Test captain to Indian team: 'We respect that'

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News