ബാറ്റിങ്ങില്‍ മാത്രമല്ല ഫീല്‍ഡിങ്ങിലും ബുംറ 'പൊളി': തകര്‍പ്പന്‍ ക്യാച്ച്

ക്യാച്ചിനെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ്ബോര്‍ഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു.

Update: 2022-07-03 16:06 GMT

എഡ്ജ്ബാസ്റ്റണ്‍: ബാറ്റിങ്ങിലും ബൗളിങ്ങിലും മാത്രമല്ല, ഫീല്‍ഡിങ്ങിലും ബുംറയുടെത് തകര്‍പ്പന്‍ പ്രകടനം. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിനെ പുറത്താക്കാന്‍ ബുംറ എടുത്ത ക്യാച്ചാണ് ശ്രദ്ധേയം. ക്യാച്ചിനെ പുകഴ്ത്തി ഇംഗ്ലണ്ട് ക്രിക്കറ്റ്ബോര്‍ഡ് വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുകയും ചെയ്തു. 

ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സേ്റ്റാക്‌സിനെ പുറത്താക്കാനാണ് ബുംറയുടെ ഗംഭീര ക്യാച്ച്. 38ാം ഓവറിലാണ് ഈ മനോഹര ക്യാച്ച് പിറന്നത്. ഓവറിലെ മൂന്നാം പന്തില്‍ മിഡ് ഓഫിലെത്തിയ ക്യാച്ച് ബുംറ പാഴാക്കിയിരുന്നു. എന്നാല്‍ നാലാം പന്തില്‍ വീണ്ടും മിഡ് ഓഫിലേക്കെത്തിയ പന്തിനെ ഡൈവിങ് ക്യാച്ചിലൂടെയാണ് ബുംറ കൈയിലൊതുക്കിയത്. 

Advertising
Advertising

അപകടകാരിയായ സ്റ്റോക്‌സിനെ രണ്ട് തവണ കൈവിട്ട ശേഷമാണ് ബുംറ കൈപ്പിടിയിലൊതുക്കിയത്. 36 പന്തിൽ നിന്ന് 25 റൺസാണ് ബെൻസ്റ്റോക്ക് നേടിയത്. നേരത്തെ ബാറ്റിങിലും ബുംറ, തകർപ്പൻ പ്രകടനം കാഴ്ചവെച്ചിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 284 റൺസിന് അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 132 റൺസിന്റെ അതിനിർണായകമായ ലീഡ് ലഭിച്ചു. ഇംഗ്ലണ്ട് നിരയിൽ സെഞ്ച്വറി നേടിയ ജോണി ബെയര്‍‌സ്റ്റോയാണ് ടോപ് സ്‌കോറർ. 140 പന്തിൽ നിന്ന് 106 റൺസാണ് ബെയര്‍‌സ്റ്റോ നേടിയത്. മറ്റുള്ളവർക്കൊന്നും കാര്യമായി തിളങ്ങാനായില്ല. സാം ബില്ലിങ്‌സ്(36) ജോ റൂട്ട് (31) എന്നിവരാണ് മറ്റു സ്‌കോറർമാർ. ഇന്ത്യക്കായി മുഹമ്മദ് സിറാജ് നാല് വിക്കറ്റ് വീഴ്ത്തി.  

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News