'കോഹ്‌ലി ഇല്ലെങ്കിൽ എന്താ'; ജാൻസനോട് കോർത്ത് ബുംറ

ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 54ാം ഓവറിലാണ് സംഭവം നടന്നത്

Update: 2022-01-05 15:02 GMT
Editor : Dibin Gopan | By : Web Desk

ഇന്ത്യ- ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റ് അവസാനഘട്ടത്തിലേക്ക് കടക്കുന്നതിനിടെ ഗ്രൗണ്ടിൽ കൊമ്പുകോർത്ത് താരങ്ങൾ. ഇന്ത്യയുടെ ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കയുടെ മാർക്കോ ജാൻസനുമാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സിലെ 54ാം ഓവറിലാണ് സംഭവം നടന്നത്.

ജാൻസൻ എറിഞ്ഞ ഓവറിലെ നാലാം പന്ത് ബുംറയുടെ ദേഹത്ത് കൊള്ളുകയായിരുന്നു. ക്ഷുഭിതനായ ബുംറ ജാൻസന്റെ അടുത്തേക്ക് പ്രേകോപനവുമായി എത്തുകയായിരുന്നു. എന്നാൽ ഇരുവരുടെയും ഇടയിലേക്ക് അമ്പയർ എത്തി  മടക്കി അയക്കുകയായിരുന്നു.

അതേസമയം,രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 240 റൺസ് വിജയലക്ഷ്യം. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ് 266 റൺസിന് അവസാനിച്ചു. വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റുവീശുന്ന ദക്ഷിണാഫ്രിക്ക മികച്ച നിലയിലാണ്. 31 ഓവർ പിന്നിടുമ്പോൾ രണ്ട് വിക്കറ്റ നഷ്ടത്തിൽ 99 റൺസ് എടുത്തിട്ടുണ്ട്.

Advertising
Advertising

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News