"അയാളെ പോലെ മികച്ചൊരു ഫിനിഷറെ കണ്ടിട്ടില്ല"; ഇന്ത്യന്‍ യുവതാരത്തെ വാനോളം പുകഴ്ത്തി മുംബൈ കോച്ച് ജയവർധനെ

"അന്ന് അവസാന ഓവറുകളില്‍ അവന്‍ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്.പക്ഷെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു"

Update: 2022-04-15 11:53 GMT
Advertising

മുംബൈ ഇന്ത്യൻസ് യുവതാരം സൂര്യകുമാർ യാദവിനെ വാനോളം പുകഴ്ത്തി കോച്ച് മഹേല ജയവർധനെ. സൂര്യകുമാറിനെ പോലെ മത്സരം ഫിനിഷ് ചെയ്യാൻ കഴിയുന്ന മറ്റൊരു താരത്തെ താൻ കണ്ടിട്ടില്ലെന്ന് ജയവർധനെ പറഞ്ഞു. പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിന് ശേഷം നടന്ന പ്രസ്സ് കോൺഫറൻസിലാണ് ജയവർധനെ ഇക്കാര്യം പറഞ്ഞത്.

"പഞ്ചാബിനെതിരെ കുറച്ചു കൂടെ സൂക്ഷ്മതയിൽ അവസാന ഓവറുകളിൽ ബാറ്റ് വീശണമായിരുന്നു. ആറ് ബാറ്റർമാരെ വച്ചാണ് ഞങ്ങൾ കളിച്ചത്. സൂര്യകുമാർ യാദവ് അവസാന ഓവറുകളിൽ മികച്ച പോരാട്ടമാണ് കാഴ്ച്ചവച്ചത്. പക്ഷെ മറുവശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടേയിരുന്നു. സൂര്യ കുമാർ മികച്ച കളിക്കാരനാണ്. അദ്ദേഹത്തെ പോലെ മത്സരം ഫിനിഷ് ചെയ്യാന്‍ കഴിയുന്ന മറ്റൊരു താരത്തെ  ഞാൻ ഇതുവരെ കണ്ടിട്ടില്ല" ജയവർധനെ പറഞ്ഞു..

മുംബൈ തുടർ തോൽവികൾ വഴങ്ങുമ്പോഴും ഈ സീസണിൽ സൂര്യകുമാര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ കുറച്ചു മത്സരങ്ങളിൽ പരിക്ക് മൂലം കളിക്കാനാവാതിരുന്ന താരം തിരിച്ചുവരവിൽ രണ്ട് അർധ ശതകങ്ങളാണ് ഇതിനോടകം നേടിയത്. പഞ്ചാബിനെതിരായ മത്സരത്തിൽ 43 റൺസുമായി അവസാന ഓവറുകളില്‍ പൊരുതുകയും ചെയ്തു.

കഴിഞ്ഞ സീസണിൽ മുംബൈക്കായി കളിച്ച താരത്തെ ടീം ഈ സീസണിലും നിലനിർത്തുകയായിരുന്നു.

summary: 'No better finisher than him': Jayawardene's ultimate praise for India batter

Tags:    

Similar News