'നൂറ്റാണ്ടിലൊരിക്കൽ സംഭവിക്കുന്നത്'; സൂര്യകുമാറിനെ പുകഴ്ത്തി കപിൽ ദേവ്

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിൽ 51 പന്തിൽ നിന്ന് 112 റൺസാണ് സൂര്യകുമാർ അടിച്ചുകൂട്ടിയത്

Update: 2023-01-09 12:07 GMT
Editor : abs | By : Web Desk

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിലെ സൂര്യകുമാർ യാദവിന്റെ പ്രകടനം ക്രിക്കറ്റ് ആരാധകർ ഒന്നടങ്കം വാഴ്ത്തിയതാണ്. ലങ്കൻ ബൗളർമാരെ കണക്കിന് പ്രഹരിച്ച സ്‌കൈ 51 പന്തിൽ നിന്ന് 112 റൺസാണ് അടിച്ചുകൂട്ടിയത്. ഇപ്പോഴിതാ താരത്തെ പുകഴ്ത്തി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവ് രംഗത്തെത്തിയിരിക്കുന്നു, നൂറ്റാണ്ടിലൊരിക്കൽ മാത്രം സംഭവിക്കുന്നതാണ് സൂര്യകുമാറിനെ പൊലൊരു പ്ലയർ എന്നാണ് കപിൽ പറഞ്ഞത്. എബിപി ന്യൂസിനോട് സംസാരിക്കവേ ആയിരുന്നു കപിലിന്റെ പ്രതികരണം.

വിവിയൻ റിച്ചാർഡ്സ്, സച്ചിൻ ടെണ്ടുൽക്കർ, വിരാട് കോഹ്ലി, റിക്കി പോണ്ടിംഗ് തുടങ്ങിയ അദ്ഭുതകരമായ കളിക്കാരെ ഞാൻ കണ്ടിട്ടുണ്ട്, എന്നാൽ കുറച്ച് പേർക്ക് മാത്രമേ സൂര്യകുമാറിനെ പോലെ വൃത്തിയായി പന്ത് തട്ടാൻ കഴിയൂ. അദ്ദേഹത്തിന് ഹാറ്റ്‌സ് ഓഫ്!' കപിൽ പറഞ്ഞു. ബൗളർ എവിടേക്കാണ് എറിയുന്നതെന്ന് അദ്ദേഹത്തിന് നേരത്തെ വിലയിരുത്താനാകുന്നുണ്ട്. ഇതുപോലെ കളിക്കാൻ ദൈവം നൽകിയ കഴിവ് കുറച്ച് കളിക്കാർക്കുണ്ട്. ഇത് എളുപ്പമല്ല. അദ്ദേഹത്തെപ്പോലുള്ള കളിക്കാർ നൂറ്റാണ്ടിലൊരിക്കൽ വരുമെന്നും കപിൽ കൂട്ടിച്ചേർത്തു.

Advertising
Advertising

''സച്ചിൻ ടെണ്ടുൽക്കർ, രോഹിത് ശർമ്മ, വിരാട് കോഹ്ലി എന്നിവരെ കാണുമ്പോൾ, ഇവരെപോലെ കളിക്കുന്ന ഒരു പ്ലെയർ ഇനി ഉണ്ടാവുമോ എന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടാവും പക്ഷേ ഇന്ത്യയിൽ അങ്ങനെ ധാരാളം താരങ്ങളുണ്ട്. എന്നാൽ ഇപ്പോൾ സൂര്യ കളിക്കുന്നത് കണ്ട് അത്ഭുതം തോന്നുന്നു. അയാൾ കളിക്കുന്ന ഓരോ ഷോട്ടുകളും നോക്കൂ.. പ്രത്യേകിച്ച് ഫൈൻ ലെഗിന് മുകളിലൂടെയുള്ള ലാപ് ഷോട്ട്. ഒരു ബൗളർക്ക് അദ്ദേഹത്തിന് നേരെ ഫുൾടൗസ് എറിയാൻ ഭയമാവില്ലേ.. കപിൽ ചോദിച്ചു.

ജനുവരി 10ന് ഗുവാഹത്തിയിൽ ആരംഭിക്കുന്ന ശ്രീലങ്കയ്ക്കെതിരായ ഏകദിനമാണ് സൂര്യകുമാർ യാദവിന്റെ അടുത്ത മത്സരം.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News