ഹർഭജന്റെ പന്തിൽ 'സിക്‌സറടിച്ച്' കത്രീന കൈഫ്; വീഡിയോ

നടൻ സിദ്ധാർത്ഥ് ചതുർവേദിയും ഇഷാൻ ഖട്ടറും 'കളത്തിലുണ്ടായിരുന്നു'

Update: 2022-10-30 10:34 GMT
Editor : abs | By : Web Desk

ടി20 ലോകകപ്പ് പ്രീ മാച്ച് ഷോയിൽ ക്രിക്കറ്റ് കളിച്ച് നടി കത്രീന കൈഫും മുൻ ക്രിക്കറ്റർ ഹർഭജൻ സിങ്ങും. ഞായറാഴ്ച വൈകിട്ട് നടക്കുന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരത്തിന് മുമ്പോടിയായി സ്റ്റാർ സ്‌പോർട്‌സ് ഫ്‌ളോറിലായിരുന്നു കളി. നടൻ സിദ്ധാർത്ഥ് ചതുർവേദിയും ഇഷാൻ ഖട്ടറും ഫീൽഡിങ് ഉത്തരവാദിത്വവുമായി ഫ്‌ളോറിലുണ്ടായിരുന്നു.

കളിയുടെ ദൃശ്യങ്ങൾ സ്റ്റാർ സ്‌പോർട്‌സ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. 'സ്ഥാപനത്തിൽ ഞങ്ങൾക്കൊരു പുതിയ ക്രിക്കറ്ററെ കിട്ടി. കാണൂ, ഫോൺബൂട്ട് സൂപ്പർ സ്റ്റാർ കത്രീന കൈഫ് ഹർഭജൻ സിങ്ങിനൊപ്പം തന്റെ ബാറ്റിങ് വൈഭവം കാണിക്കുന്നു.'

Advertising
Advertising

ഫ്‌ളോറിലെ കളിയിൽ ഹർഭജന്റെ അവസാന പന്ത് 'സിക്‌സി'നു പറത്തിയാണ് കത്രീന കളിയവസാനിപ്പിച്ചത്. ജയിക്കാൻ ആറു റൺസ് വേണമെന്നു പറഞ്ഞ് പന്തെറിഞ്ഞ ടർബണേറ്ററെ അവർ 'അടിച്ചു പറത്തുകയായിരുന്നു'. 



അതിനിടെ ഗ്രൂപ്പ് ബിയിലെ നിർണായക മത്സരത്തിൽ ഞായറാഴ്ച വൈകിട്ട് നാലരയ്ക്ക് ഇന്ത്യ ദക്ഷിണാഫ്രിക്കയെ നേരിടും. പെർത്തിലാണ് മത്സരം. പാകിസ്താനും നെതർലാൻഡ്‌സിനുമെതിരെ നേടിയ വിജയം തുടരാനാണ് ഇന്ത്യ ആഗ്രഹിക്കുന്നത്. ബംഗ്ലാദേശിനെതിരെ 104 റൺസിന്റെ കൂറ്റൻ വിജയം നേടിയാണ് ദക്ഷിണാഫ്രിക്കയുടെ വരവ്.

Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News