കുൽദീപ് യാദവ് റിങ്കു സിങിന്റെ മുഖത്തടിച്ചതെന്തിന്; വിശദീകരണ വീഡിയോ പങ്കുവെച്ച് കെകെആർ

സംഭവം ചർച്ചയായതോടെയാണ് സമൂഹ മാധ്യമങ്ങളിലൂടെ വീഡിയോ പങ്കുവെച്ച് കൊൽക്കത്ത രംഗത്തെത്തിയത്.

Update: 2025-04-30 17:32 GMT
Editor : Sharafudheen TK | By : Sports Desk

ന്യൂഡൽഹി: ഐപിഎൽ മത്സരത്തിന് ശേഷം നടന്ന സൗഹൃദ സംഭാഷണത്തിനിടെ കുൽദീപ് യാദവ് റിങ്കു സിങിന്റെ മുഖത്തടിച്ചതെന്തിന്. അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ഡൽഹി ക്യാപിറ്റൽസ്-കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മാച്ചിന് ശേഷം പ്രചരിച്ച വീഡിയോയാണ് ഇപ്പോൾ ചർച്ചക്ക് വഴിയൊരുക്കിയത്. റിങ്കുവിന്റെ മുഖത്ത് പതിയെ രണ്ടുതവണ കുൽദീപ് അടിക്കുന്ന വീഡിയോ മത്സരശേഷം വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തുകയും ചെയ്തു.

Advertising
Advertising

 ക്രിക്കറ്റിലെ അടുത്ത സുഹൃത്തുക്കളാണ് റിങ്കുവും കുൽദീപുമെന്നും അതിനാൽ ഇതിനെ തമാശയായായി കണ്ടാൽ മതിയെന്ന്  ഒരു വിഭാഗം വാദിച്ചു. എന്നാൽ തമാശക്കാണെങ്കിലും പൊതുസ്ഥലത്ത് വെച്ച് മുഖത്തടിച്ച് ശരിയായില്ലെന്ന് വാദിക്കുന്നവരുമുണ്ട്. എന്നാൽ ഇരുവരും എന്താണ് സംസാരിക്കുന്നതെന്ന് ദൃശ്യങ്ങളിൽ വ്യക്തമല്ല. എക്സ് ഉൾപ്പെടെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഈ വീഡിയോ വലിയതോതിൽ ചർച്ചയായിരുന്നു.

 ഒടുവിൽ സംഭത്തിൽ വിശദീകരണവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെ രംഗത്തെത്തി. ഇരുവരും നല്ല സുഹൃത്തുക്കളാണെന്നും ഇത് തമാശയാണെന്നും വ്യക്തമാക്കുന്ന വീഡിയോയാണ് കെകെആർ പങ്കുവെച്ചത്. ഉത്തർപ്രദേശിന് വേണ്ടി ആഭ്യന്തര ക്രിക്കറ്റ് കളിക്കുന്ന ഇരുവരും മുൻപ് കെകെആറിലും അല്ലാതെയുമായി ഒരുമിച്ചുണ്ടായിരുന്നപ്പോഴുള്ള നിരവധി ചിത്രങ്ങള്ർ കോര്ർത്തിണക്കിയുള്ള വീഡിയോയാണ് പങ്കുവെച്ചത്.  ഓൺലൈൻ മാധ്യമങ്ങളിൽ റിങ്കുവിനെ മർധിച്ചെന്ന തരത്തിലുള്ള വാർത്തകൾ പങ്കുവെച്ചായിരുന്നു വിശദീകരണം.

അതേസമയം, ഡൽഹിക്കെതിരായ നിർണായക മത്സരത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 14 റൺസിന്റെ ജയം സ്വന്തമാക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത കെകെആർ നിശ്ചിത 20 ഓവറിൽ 9 വിക്കറ്റിന് 204 റൺസാണ് നേടിയത്. മറുപടി ബാറ്റിങിൽ ഡൽഹി ക്യാപിറ്റൽസിന്റെ പോരാട്ടം 20 ഓവറിൽ 190-9 എന്ന നിലയിൽ അവസാനിച്ചു.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News