മുന്നിൽ ഇനി സച്ചിൻ മാത്രം; കിവീസിനെതിരായ മത്സരത്തിൽ നാഴികകല്ല് പിന്നിട്ട് കിങ് കോഹ്‌ലി

കൂടുതൽ ഏകദിനങ്ങൾ കളിച്ച ഇന്ത്യൻ താരങ്ങളുടെ എലൈറ്റ് പട്ടികയിലും ഇന്ത്യൻ താരം ഇടംപിടിച്ചു

Update: 2026-01-11 14:41 GMT
Editor : Sharafudheen TK | By : Sports Desk

വഡോദര: ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെ പുതിയ നാഴികകല്ല് പിന്നിട് വിരാട് കോഹ്‌ലി. രാജ്യാന്തര ക്രിക്കറ്റിൽ 28000 റൺസ് എന്ന അപൂർവ്വ നേട്ടത്തിലേക്കാണ് ഇന്ത്യൻ താരം മുന്നേറിയത്.  കിവീസിനെതിരെ വ്യക്തിഗത സ്‌കോർ 25ൽ നിൽക്കെയാണ് 28,000 റൺസ് എന്ന മാജിക് നമ്പറിൽ തൊട്ടത്. ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ (34,357) മാത്രമാണ് ഇനി മുന്നിലുള്ളത്. അതേസമയം, വേഗത്തിൽ 28000 റൺസ് നേടുന്ന സ്വന്തമാക്കുന്ന താരമായും 37 കാരൻ ചരിത്രത്തിൽ ഇടംപിടിച്ചു. 624 ഇന്നിങ്‌സുകളാണ് നാഴികകല്ല് പിന്നിടാൻ കോഹ്ലിയെടുത്തത്. 644 ഇന്നിങ്‌സുകളാണ് 28000 റൺസിൽ എത്താൻ സച്ചിന് വേണ്ടിവന്നത്.

Advertising
Advertising

  കൂടുതൽ ഏകദിനങ്ങൾ കളിച്ച അഞ്ച് താരങ്ങളുടെ എലൈറ്റ് പട്ടികയിലേക്കും ന്യൂസിലൻഡിനെതിരായ മത്സരത്തിൽ വിരാട് ഇടംപിടിച്ചു.  തന്റെ 309-ാമത്തെ ഏകദിനത്തിലാണ് വഡോദരയിൽ ഇറങ്ങിയത്. ഇതോടെ 308 ഏകദിനങ്ങൾ കളിച്ച മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലിയെയാണ് മറികടന്നത്. മുഹമ്മദ് അസറുദ്ദീൻ (334), രാഹുൽ ദ്രാവിഡ് (340), മഹേന്ദ്രസിങ്  ധോണി (347), സച്ചിൻ ടെണ്ടുൽക്കർ (463) എന്നിവരാണ്  കോഹ്‌ലിക്ക് മുന്നിലുള്ളത്. ആസ്‌ട്രേലിയക്കും ദക്ഷിണാഫ്രിക്കക്കും പിന്നാലെ ന്യൂസിലൻഡിനെതിരെ അർധസെഞ്ച്വറിയുമായി മികച്ചഫോം  തുടരുകയാണ്. ന്യൂസിലൻഡ് ഉയർത്തിയ 301 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുന്ന ഇന്ത്യക്ക് ഓപ്പണർമാരായ രോഹിത് ശർമയുടേയും(26), ശുഭ്മാൻ ഗില്ലിന്റേയും(56) വിക്കറ്റുകളാണ് നഷ്ടമായത്.

Tags:    

Writer - Sharafudheen TK

contributor

Editor - Sharafudheen TK

contributor

By - Sports Desk

contributor

Similar News