മത്സരത്തിനിടെ വാക്കേറ്റം: ലാഹിരു കുമാരക്കും ലിറ്റൺ ദാസിനും പിഴ

ലാഹിരുവിന്റെ പന്തില്‍ ലിട്ടന്‍ പുറത്തായതിനു പിന്നാലെയാണു വാക്കേറ്റമുണ്ടായത്‌. വാക്കേറ്റം കൈയാങ്കളി വരെയെത്തിയെങ്കിലും സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു.

Update: 2021-10-26 10:16 GMT

ലോകകപ്പ് മത്സരത്തിനിടെ കൊമ്പുകോർത്ത ശ്രീലങ്കൻ പേസർ ലാഹിരു കുമാരയ്ക്കും ബംഗ്ലദേശ് ബാറ്റർ ലിറ്റൻ ദാസിനും പിഴ ചുമത്തി. ലാഹിരു മത്സര ഫീസിന്റെ 25 ശതമാനവും ലിറ്റൻ ദാസ് 15 ശതമാനവും പിഴയായി അടയ്ക്കണം.

ലാഹിരുവിന്റെ പന്തില്‍ ലിട്ടന്‍ പുറത്തായതിനു പിന്നാലെയാണു വാക്കേറ്റമുണ്ടായത്‌. വാക്കേറ്റം കൈയാങ്കളി വരെയെത്തിയെങ്കിലും സഹതാരങ്ങളും അമ്പയര്‍മാരും ഇടപെട്ട്‌ പിന്തിരിപ്പിക്കുകയായിരുന്നു. അസഭ്യമായ വാക്കുകളും ആംഗ്യങ്ങളും ഉപയോഗിച്ചതിനാണു ലങ്കന്‍ താരത്തിനു ശിക്ഷ ലഭിച്ചത്‌. കളിയുടെ അന്തസ്‌ വിട്ടതിനാണു ലിട്ടന്‍ ദാസിനു ശിക്ഷ ലഭിച്ചത്‌.

Advertising
Advertising

ശ്രീലങ്കയുടെ സ്‌കോറിന് മറുപടിയായി ബംഗ്ലാദേശ് ബാറ്റ് ചെയ്യുന്നതിനിടെ അഞ്ചാം ഓവറിലാണ് വിവാദ സംഭവങ്ങൾ അരങ്ങേറിയത്. ലിറ്റൺ ദാസിനെ പുറത്താക്കിയതിന് പിന്നാലെയുള്ള കുമാരയുടെ ആഘോഷമാണ് അടിപിടിയുടെ വക്കോളമെത്തിയത്. അതേസമയം ഫൈനിന് പുറമെ ഇരുകളിക്കാർക്കും ഡി മെറിറ്റ് പോയിന്റും ലഭിച്ചു. ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചാൽ വിലക്ക് ഉൾപ്പെടെയുള്ള നടപടികൾ നേരിടേണ്ടി വരും.

മത്സരത്തില്‍ ബംഗ്ലാദേശിനെ ആറുവിക്കറ്റിന് ശ്രീലങ്ക തോല്‍പിച്ചിരുന്നു. ബംഗ്ലാദേശ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക ഏഴുപന്തുകള്‍ ശേഷിക്കേ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തുകയായിരുന്നു. തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് അര്‍ധസെഞ്ചുറി നേടി പിടിച്ചുനിന്ന ചരിത് അസലങ്കയും ഭനുക രജപക്‌സയുമാണ് ശ്രീലങ്കയെ വിജയത്തിലേക്ക് നയിച്ചത്.

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News