ശ്രീലങ്കന്‍ ക്രിക്കറ്റിന് മലിംഗ നല്‍കിയ സംഭാവനകള്‍ ലോകം മറക്കില്ല

മലിംഗയെ അഭിനന്ദിച്ച് സംഗക്കാരയും ജയവര്‍ധനേയും

Update: 2021-09-14 18:26 GMT

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ  ശ്രീലങ്കന്‍ ഇതിഹാസം ലസിത് മലിംഗക്ക് ആശംസകളുമായി മുന്‍ സഹതാരങ്ങള്‍. മലിംഗ ശ്രീലങ്കന്‍ ക്രിക്കറ്റിന് നല്‍കിയ സംഭാവനകള്‍ ലോകം മറക്കില്ലെന്ന് ശ്രീലങ്കന്‍ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗക്കാര പറഞ്ഞു.

ഒരുപാടോര്‍മകള്‍ ബാക്കി വച്ചാണ് മലിംഗ ശ്രീലങ്കന്‍ ക്രിക്കറ്റിനോട് വിട പറയുന്നത് എന്നും ശ്രീലങ്കന്‍ ക്രിക്കറ്റ് കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളാണ് മലിംഗ എന്നും മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ധനെ പറഞ്ഞു.

ശ്രീലങ്കക്കായി ക്രിക്കറ്റിന്‍റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 546 വിക്കറ്റുകള്‍ നേടിയ മലിംഗ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് 2011 ലും ഏകദിന ക്രിക്കറ്റില്‍ നിന്ന് 2019 ലും വിരമിച്ചിരുന്നു. ട്വന്‍റി 20 ക്രിക്കറ്റില്‍ കരിയര്‍ തുടരാന്‍ തീരുമാനിച്ച അദ്ദേഹം ഇന്നാണ് ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Sports Desk

contributor

Similar News