രോഹിതിനെ എന്തിന് മാറ്റി? ഉത്തരം നൽകാതെ മാർക്ക് ബൗച്ചർ, ചെറുചിരിയുമായി ഹാർദിക് പാണ്ഡ്യ

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണു മുംബൈ പുതിയ സീസണില്‍ കളിക്കാനിറങ്ങുന്നത്.

Update: 2024-03-19 04:10 GMT

മുംബൈ: രോഹിത് ശര്‍മയെ എന്തിന് മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റിയെന്ന ചോദ്യത്തിന് ഉത്തരം പറയാനാകാതെ മുംബൈ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍. മുംബൈ ക്യാപ്റ്റനായ ശേഷം ആദ്യമായി വാര്‍ത്താ സമ്മേളനത്തിനെത്തിയ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം എത്തിയതായിരുന്നു കോച്ച്.

ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണു മുംബൈ പുതിയ സീസണില്‍ കളിക്കാനിറങ്ങുന്നത്. രോഹിത് ശര്‍മയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്നു മാറ്റിയതിൽ ആരാധകരുടെ ഭാഗത്തുനിന്നുള്ള പ്രതിഷേധങ്ങൾ ഇതുവരെ കെട്ടടങ്ങിയിട്ടില്ല. അതുകൊണ്ടു തന്നെ മത്സരത്തിനിടെ ആരാധകർ എങ്ങനെ പ്രതികരിക്കും എന്ന ആശങ്കയും ടീം മാനേജ്മെന്റിനുണ്ട്.

Advertising
Advertising

രോഹിത് ശര്‍മയെ മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റാന്‍ ടീം മാനേജ്മെന്‍റ് പറഞ്ഞ ഒരു കാരണം എന്താണെന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യം. ഉത്തരം പറയാനായി ബൗച്ചര്‍ മൈക്ക് കൈയിലെടുത്തെങ്കിലും ഒന്നും പറയാതെ തലയാട്ടി. ഉത്തരമാണ് വേണ്ടതെന്ന് മാധ്യമപ്രവര്‍ത്തകന്‍ പറഞ്ഞപ്പോഴും ബൗച്ചര്‍ തലയാട്ടല്‍ തുടര്‍ന്നു. സമീപത്ത് ഹാര്‍ദിക് പാണ്ഡ്യ ചെറു ചിരിയോടെ ഇരിക്കുന്നുണ്ടായിരുന്നു.

അതേസമയം രോഹിത് ശർമയുടെ സാന്നിധ്യം ക്യാപ്റ്റനെന്ന നിലയിൽ തനിക്കു സഹായമാകുമെന്ന് ഹാർദിക് പാണ്ഡ്യ വ്യക്തമാക്കി. രോഹിത് ശർമ ഇന്ത്യൻ ടീം ക്യാപ്റ്റനാണ്. ഞാന്‍ എന്റെ കരിയറിൽ മുഴുവൻ കളിച്ചിട്ടുള്ളത് അദ്ദേഹത്തിനു കീഴിലാണ്. രോഹിത് എപ്പോഴും എന്നെ പിന്തുണയ്ക്കുമെന്ന് അറിയാം.’’– ഹാർദിക് പാണ്ഡ്യ പ്രതികരിച്ചു.കഴിഞ്ഞ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന്റെ ക്യാപ്റ്റനായിരുന്നു ഹ‌ാർദിക് പാണ്ഡ്യ. കോടികൾ നൽകിയാണ് പാണ്ഡ്യയെ മുംബൈ വീണ്ടും ടീമിലെത്തിച്ചത്. 

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News