മാക്സ് വെല്ലും വിനി രാമനും വിവാഹിതരായി

മിസ് ആൻഡ് മിസിസ് മാക്സ്വെൽ എന്ന ക്യാപ്ഷനോടെ വിനി രാമൻ ഇൻസ്റ്റഗ്രാമിൽ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു

Update: 2022-03-19 12:24 GMT
Editor : Dibin Gopan | By : Web Desk
Advertising

ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഗ്ലെൻ മാക്സ്വെല്ലും ഇന്ത്യൻ വംശജ വിനി രാമനും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇവരുടെ വിവാഹം.വെള്ളിയാഴ്ച അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമുള്ള ചടങ്ങിലായിരുന്നു വിവാഹം. മിസ് ആൻഡ് മിസിസ് മാക്സ്വെൽ എന്ന ക്യാപ്ഷനോടെ വിനി രാമൻ ഇൻസ്റ്റഗ്രാമിൽ താരത്തിനൊപ്പമുള്ള ചിത്രം പങ്കുവെച്ചു. 18.03.22 എന്ന തിയതിയാണ് ഒപ്പം നൽകിയിരിക്കുന്നത്.

2020 ഫെബ്രുവരിയിലാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്. 2017ലാണ് ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ ആദ്യം പുറത്തു വരുന്നത്. 2019ലെ ഓസ്ട്രേലിയൻ ക്രിക്കറ്റ് അവാർഡ്സിൽ മാക്സ് വെല്ലിനൊപ്പം വിനിയും എത്തിയിരുന്നു.

ഓസ്ട്രേലിയയിലേക്ക് കുടിയേറിയ തമിഴ് കുടുംബത്തിലെ അംഗമാണ് വിനി. മാർച്ച് 27ന് തമിഴ് ആചാര പ്രകാരവും വിവാഹം നടക്കും. ഈ ചടങ്ങിലേക്കുള്ള തമിഴിലെ ക്ഷണക്കത്ത് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News