ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് രോഹിത് കളിച്ചേക്കില്ല; മായങ്ക് ടീമിൽ

കോവിഡ് പോസിറ്റീവായ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നഷ്ടമാവുമോ എന്ന ആശങ്കയെ തുടർന്നാണ് ബാക്ക് അപ്പ് ആയി മായങ്കിനെ ലണ്ടനിലേക്ക് അയക്കുന്നത്

Update: 2022-06-27 12:39 GMT
Editor : dibin | By : Web Desk
Advertising

ഡൽഹി: ഓപ്പൺ മായങ്ക് അഗർവാളിനോട് ഇംഗ്ലണ്ടിലെ ഇന്ത്യൻ ടീമിനൊപ്പം ചേരാൻ നിർദേശിച്ച് ബിസിസിഐ. കോവിഡ് പോസിറ്റീവായ ക്യാപ്റ്റൻ രോഹിത് ശർമയ്ക്ക് എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് നഷ്ടമാവുമോ എന്ന ആശങ്കയെ തുടർന്നാണ് ബാക്ക് അപ്പ് ആയി മായങ്കിനെ ലണ്ടനിലേക്ക് അയക്കുന്നത്.

ജൂൺ 25നാണ് രോഹിത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ജൂലൈ ഒന്നിനാണ് ഇന്ത്യയുടെ ഇംഗ്ലണ്ടിന് എതിരായ എഡ്ജ്ബാസ്റ്റൺ ടെസ്റ്റ്. ഈ സമയത്തിനുള്ളിൽ കോവിഡ് മുക്തനായാലും പരിശീലനം നടത്താതെ രോഹിത്തിനെ മത്സരത്തിനായി ഇറക്കിയേക്കില്ലെന്നാണ് സൂചന.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിനുള്ള ഇന്ത്യയുടെ 15 അംഗ സംഘത്തിൽ മായങ്ക് ഉൾപ്പെട്ടിരുന്നില്ല. എന്നാൽ, രാഹുലിന് പരിക്കേൽക്കുകയും രോഹിത്ത് കോവിഡ് ബാധിതനാവുകയും ചെയ്തതോടെയാണ് മായങ്കിന് ടീമിലേക്ക് വിളി വരുന്നത്. ലണ്ടനിൽ എത്തുന്ന മായങ്കിനെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും. പരിശോധനയിൽ നെഗറ്റീവ് ഫലം വന്നാൽ പിന്നെ ക്വാറന്റൈൻ ഇരിക്കേണ്ടതില്ല.

Tags:    

Writer - dibin

contributor

Editor - dibin

contributor

By - Web Desk

contributor

Similar News