ഐ.സി.സി വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി മിതാലി രാജും ജൂലനും

ബാറ്റര്‍മാരുടെ പട്ടികയില്‍ മിതാലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 686 പോയന്റാണ് താരത്തിനുളളത്.

Update: 2022-03-29 14:35 GMT

ഏകദിന ലോകകപ്പ് ക്രിക്കറ്റില്‍ നിന്ന് പുറത്തുപോയെങ്കിലും ഐ.സി.സിയുടെ ഏറ്റവും പുതിയ ഏകദിന വനിതാ റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യയുടെ മിതാലി രാജും ജൂലന്‍ ഗോസ്വാമിയും.  

ബാറ്റര്‍മാരുടെ പട്ടികയില്‍ മിതാലി രണ്ട് സ്ഥാനം മെച്ചപ്പെടുത്തി ആറാമതെത്തി. 686 പോയന്റാണ് താരത്തിനുളളത്. ബൗളര്‍മാരുടെ പട്ടികയില്‍ ജൂലന്‍ ഗോസ്വാമി രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി അഞ്ചാമതെത്തി. 663 പോയന്റാണ് താരത്തിനുള്ളത്.  ആദ്യ പത്തിലിടം നേടിയ ഏക ഇന്ത്യന്‍ താരവും ജൂലനാണ്. 

അതേസമയം ആദ്യ പത്തില്‍ ഇന്ത്യയുടെ സ്മൃതി മന്ദാനയും ഇടം നേടിയിട്ടുണ്ട്. സ്മൃതി പത്താം സ്ഥാനത്താണ്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ട് ദക്ഷിണാഫ്രിക്കയുടെ ലോറ വോള്‍വാര്‍ഡ് ലോക ഒന്നാം നമ്പര്‍ താരമായി മാറി. ഓസ്‌ട്രേലിയയുടെ അലീസ ഹീലിയെ മറികടന്നാണ് ലോറ ഒന്നാമതെത്തിയത്. അലീസ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

Mithali Raj, Jhulan Goswami rise in elite list

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

By - Web Desk

contributor

Similar News