'ഷമിക്ക് ടി20 ലോകകപ്പിൽ ഇടം നേടാനാകില്ല, ഏകദിനം കളിക്കാം': ആശിഷ് നെഹ്‌റ

അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ വജ്രായുധമായിക്കും ഷമിയെന്നും നെഹ്‌റ പറയുന്നു.

Update: 2022-06-19 10:38 GMT

മുംബൈ:  ഈ വർഷത്തെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പേസർ മുഹമ്മദ് ഷമിക്ക് ഇടം നേടാനാവില്ലെന്ന് മുൻ ഇന്ത്യൻ താരം ആശിഷ് നെഹ്‌റ. എന്നാൽ അടുത്ത വർഷം ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ രോഹിത് ശർമ്മയുടെ വജ്രായുധമായിക്കും ഷമിയെന്നും നെഹ്‌റ പറയുന്നു. 

'ഇന്ത്യയുടെ  ടി20 ലോകകപ്പ് സാധ്യതാ പട്ടികയില്‍ ഷമിക്ക് ഇടം നേടാനാകുമെന്ന് തോന്നുന്നില്ല. എന്നിരുന്നാലും ഷമിയുടെ മികവ് എന്തെന്ന് നമുക്ക് അറിയാവുന്നതാണ്. ഈ വർഷത്തെ ടി20 ലോകകപ്പിൽ കളിച്ചില്ലെങ്കിലും 2023ൽ സ്വന്തം തട്ടകത്തിൽ നടക്കുന്ന ലോകകപ്പിലേക്ക് ഇന്ത്യ അദ്ദേഹത്തെ പരിഗണിക്കുമെന്ന് ഉറപ്പാണ്-ഷമി പറഞ്ഞു. 

Advertising
Advertising

ഈ വർഷം ഇന്ത്യക്ക് അധികം ഏകദിനങ്ങളില്ല. ഐപിഎല്ലിന് ശേഷം ഷമി ഇപ്പോൾ വിശ്രമത്തിലാണ്. ടെസ്റ്റ് മത്സരത്തിന് ശേഷം ഏകദിന മത്സരങ്ങളില്‍ അദ്ദേഹത്തെ കളിപ്പിക്കാം- നെഹ്റ കൂട്ടിച്ചേര്‍ത്തു. 

2021ലെ ട്വന്റി20 ലോകകപ്പില്‍ നമീബിയക്ക് എതിരെയാണ് ഷമി അവസാനമായി കളിച്ചത്. അതിന് ശേഷം ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിലേക്ക് ഷമി എത്തിയിട്ടില്ല. മൂന്ന് ഏകദിനമാണ് ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ കളിക്കുന്നത്. ജൂലൈ 11ന് പരമ്പര ആരംഭിക്കും.  ഐപിഎല്‍ സീസണില്‍ 6.25 കോടി രൂപക്ക് ഗുജറാത്ത് ടൈറ്റന്‍സിലെത്തിയ ഷമി അവരുടെ ബൗളിംഗ് കുന്തമുനയായിരുന്നു. സീസണില്‍ 20 വിക്കറ്റുകളാണ് ഷമി എറിഞ്ഞിട്ടത്. 

 Summary-Mohammad Shami doesn't feature in current scheme Says Ashish Nehra

Tags:    

Writer - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Editor - റിഷാദ് അലി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. 2017 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 മുതൽ മാധ്യമ പ്രവർത്തന രംഗത്ത്. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. ചന്ദ്രിക ഓണ്‍ലൈനില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News